Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിയേറ്റക്കാർക്ക് ആശ്വാസം, വിദ്യാർഥികൾക്ക് തിരിച്ചടി; 2027ൽ ആറ് ലക്ഷം സ്ഥിരതാമസക്കാരെ സ്വീകരിക്കാൻ കാനഡ

text_fields
bookmark_border
കുടിയേറ്റക്കാർക്ക് ആശ്വാസം, വിദ്യാർഥികൾക്ക് തിരിച്ചടി; 2027ൽ ആറ് ലക്ഷം സ്ഥിരതാമസക്കാരെ സ്വീകരിക്കാൻ കാനഡ
cancel

ഓട്ടാവ: താൽക്കാലിക കുടിയേറ്റക്കാർക്ക് ആശ്വാസം നൽകിയും പാശ്ചാത്യ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കാനഡ. സ്ഥിരമായ കുടിയേറ്റ അനുമതികളും താൽക്കാലിക താമസക്കാർക്കായുള്ള ഒറ്റത്തവണ ട്രാൻസിഷൻ പ്രോഗ്രാമും സംയോജിപ്പിച്ച് 2027 അവസാനത്തോടെ 6,22,000 വരെ പുതിയ സ്ഥിര താമസക്കാരെ സ്വീകരിക്കാൻ തീരുമാനമായി. ഫെഡറൽ സർക്കാരിന്റെ ബജറ്റ് 2026, ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ചാണ് പുതിയ പ്രഖ്യാപനം.സ്ഥിരമായ ഇമിഗ്രേഷൻ പ്രവേശന മാർഗ്ഗങ്ങളിലൂടെ 4,22,000 പേർക്കും, നിലവിൽ കാനഡയിലുള്ള താൽക്കാലിക താമസക്കാർക്കായി നടപ്പിലാക്കുന്ന പ്രത്യേക ഒറ്റത്തവണ പദ്ധതി വഴി 2,00,000 പേർക്കും സ്ഥിരതാമസ പദവി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിൽ വർക്ക് പെർമിറ്റിലും സ്റ്റഡി വിസയിലും കാനഡയിൽ കഴിയുന്ന രണ്ട് ലക്ഷത്തോളം താൽക്കാലിക താമസക്കാരെ സ്ഥിരതാമസ പദവിയിലേക്ക് മാറ്റുന്നതിനാണ് മുൻഗണന.

താൽക്കാലിക താമസക്കാരുടെ പ്രതിവർഷ വരവ് 3,70,000 ആയി നിലനിർത്തും. 2027, 2028, 2029 വർഷങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആകെ എണ്ണം 1,50,000 ആയും വിദേശ തൊഴിലാളികളുടെ എണ്ണം 2,20,000 ആയും പരിമിതപ്പെടുത്തും.ഒറ്റത്തവണ ട്രാൻസിഷൻ പ്രോഗ്രാമിന് കീഴിലുള്ള 2,00,000 ഒഴിവുകളിൽ 1,00,000 ഒഴിവുകൾ പ്രൊവിൻഷ്യൽ, ടെറിറ്റോറിയൽ സർക്കാരുകളുമായി സഹകരിച്ച് എക്സ്പ്രസ് എൻട്രി സിസ്റ്റം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എന്നിവ വഴി നൈപുണ്യമുള്ള തൊഴിലാളികൾക്കായി നീക്കിവെക്കും.

അടുത്ത മൂന്ന് വർഷത്തിൽ നൽകുന്ന ആകെ പി.ആർ അനുമതികളിൽ 64 ശതമാനത്തിലധികവും സാമ്പത്തിക, നൈപുണ്യ മേഖലയിലായിരിക്കും നീക്കിവെക്കുക. തൊഴിൽ വിപണിയിലെ കടുത്ത ക്ഷാമം പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ക്യുബെക്കിന് പുറത്ത് പ്രവേശനം ലഭിക്കുന്ന ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിര താമസക്കാരുടെ അനുപാതം 2027-ൽ 9.5 ശതമാനമായും, 2028-ൽ 10.5 ശതമാനമായും, 2029-ൽ 12 ശതമാനമായും ഉയർത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Canada plans to welcome 6 lakh new permanent residents by 2027
Next Story