ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് മോദി; ലക്ഷ്യം തീരുവ ഭീഷണി മറികടക്കല്‍
text_fields15ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഇഷിബക്കും മറ്റു പ്രതിനിധികൾക്കുമൊപ്പം
ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തി. 15ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോദി ടോക്യോയിലെത്തിയത്. വ്യാപാരം, നിക്ഷേപം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉച്ചകോടി ചർച്ചകൾ നടത്തി.
ഉച്ചകോടി ചർച്ചകൾക്ക് മുമ്പ്, ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവുകളും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകുമെന്ന് പറഞ്ഞു.ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവും ഒരുമിപ്പിച്ചാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകാൻ നമുക്കാകുമെന്ന് നരേന്ദ്ര മോദി സാമ്പത്തിക ഫോറത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുൻ ജാപ്പനീസ് പ്രധാനമന്ത്രിമാരായ യോഷിഹിഡെ സുഗയും ഫ്യൂമിയോ കിഷിദയും മോദിയെ സന്ദർശിച്ചു.
ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. ഇന്ത്യ- ജപ്പാന്‍ സഹകരണത്തിന് പുതിയ മാനം നല്‍കാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും സാധ്യതകളും വികസിപ്പിക്കാനും ആർട്ടിഫിഷൽ ഇന്റലിജന്റ്സ്, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.