കാനഡയിൽ കാർണിയുടെ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ല; കേവല ഭൂരിപക്ഷത്തിന് മൂന്നു സീറ്റ് കുറവ്
text_fieldsടൊറന്റോ: കാനഡയിൽ പ്രധാനമന്ത്രി മാർക് കാർണിയുടെ പാർട്ടിയായ ലിബറലുകൾ ഭരണമുറപ്പിച്ചെങ്കിലും കേവലഭൂരിപക്ഷത്തിന് മറ്റു കക്ഷികളെ ആശ്രയിക്കണം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കേവല ഭൂരിപക്ഷത്തിന് മൂന്നു സീറ്റുകളുടെ കുറവാണ് പാർട്ടിക്കുള്ളത്.
നേരത്തേ ട്രൂഡോ പ്രധാനമന്ത്രിയായപ്പോൾ പിന്തുണ നൽകിയ പ്രോഗ്രസിവ് പാർട്ടിയടക്കം വിവിധ കക്ഷികൾ പിന്തുണ നൽകിയേക്കും.
ട്രൂഡോ പദവിയൊഴിഞ്ഞ കാനഡയിൽ പ്രതിപക്ഷമായ കൺസർവേറ്റിവുകൾക്കായിരുന്നു ആഴ്ചകൾ മുമ്പുവരെ മുൻതൂക്കമെങ്കിലും ട്രംപ് കാനഡക്കെതിരെ പോർമുഖം തുറന്നതോടെ വീണ്ടും നിലവിലെ ഭരണകക്ഷി ജനകീയ പിന്തുണ ഉറപ്പാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.