Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യന്ത്ര കയറ്റുമതി നിയന്ത്രിച്ച് ചൈന; ഇന്ത്യയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രതിസന്ധിയിലാകുമോ?

text_fields
bookmark_border
https://www.madhyamam.com/tags/china
cancel

ബെ​യ്ജി​ങ്: മെ​ട്രോ റെ​യി​ൽ, അ​തി​വേ​ഗ റെ​യി​ൽ​പാ​ത​ക​ൾ, തു​ര​ങ്ക​നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ട​ണ​ൽ ബോ​റി​ങ് മെ​ഷീ​നു​ക​ൾ (ടി.​ബി.​എം) ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന യ​ന്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ചൈ​ന പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 18 മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ചൈ​നീ​സ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ​യും രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ചൈ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ചൈ​നീ​സ് യ​ന്ത്ര​ങ്ങ​ളെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വ​ൻ​കി​ട നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്ക് തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യേ​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്ന ഭൂ​ഗ​ർ​ഭ മെ​ട്രോ പ​ദ്ധ​തി​ക​ൾ, അ​തി​വേ​ഗ റെ​യി​ൽ​പാ​ത​ക​ൾ, അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ല​ട​ക്കം നി​ർ​മി​ക്കു​ന്ന തു​ര​ങ്ക​ങ്ങ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ട​ണ​ൽ ബോ​റി​ങ് മെ​ഷീ​നു​ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ചൈ​ന നേ​ര​ത്തെ​യും ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ചൈ​ന​യി​ൽ ടി.​ബി.​എ​മ്മു​ക​ൾ നി​ർ​മി​ക്കു​ന്ന ജ​ർ​മ​ൻ ക​മ്പ​നി​ക്ക് അ​വ ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ബെ​യ്ജി​ങ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് 2024ൽ ​കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ജ​ർ​മ​ൻ വൈ​സ് ചാ​ൻ​സ​ല​ർ റോ​ബ​ർ​ട്ട് ഹാ​ബെ​ക്കി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് യ​ന്ത്ര​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ട​ണ​ൽ ബോ​റി​ങ് മെ​ഷീ​നു​ക​ൾ​ക്കു പു​റ​മേ ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ക്കി​ങ് എ​ക്സ്ക​വേ​റ്റ​റു​ക​ൾ, ഉ​യ​ർ​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റോ-​ടൈ​പ്പ് വെ​റ്റ് ഷോ​ട്ട്ക്രീ​റ്റ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രും.

ച​ക്ര​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും പു​റ​മേ യ​ന്ത്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് വാ​ക്കി​ങ് എ​ക്സ്ക​വേ​റ്റ​റു​ക​ൾ. സാ​ധാ​ര​ണ നി​ർ​മാ​ണ യ​ന്ത്ര​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണു​നീ​ക്ക​ത്തി​നും ഖ​ന​ന​ത്തി​നും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു.

ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ര​ങ്ക​ങ്ങ​ളു​ടെ​യും മ​റ്റ് നി​ർ​മി​തി​ക​ളു​ടെ​യും ഉ​പ​രി​ത​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം സ​മ്മ​ർ​ദ​ത്തോ​ടെ സ്പ്രേ ​ചെ​യ്യു​ന്ന​തി​നാ​ണ് വെ​റ്റ് ഷോ​ട്ട്ക്രീ​റ്റ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ മ​ല​നി​ര​ക​ളി​ലൂ​ടെ​യു​ള്ള റോ​ഡ്, റെ​യി​ൽ പ​ദ്ധ​തി​ക​ൾ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചേ​ക്കാം.

ക​ട​ലു​ക​ളി​ലും ന​ദി​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ, ചെ​ളി തു​ട​ങ്ങി​യ​വ നീ​ക്കം​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്ര​ഡ്ജി​ങ് യ​ന്ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളും ചൈ​ന പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. സ്ല​റി പ​മ്പു​ക​ൾ, ഡ്രാ​ഗ്ഹെ​ഡു​ക​ൾ, ക​ട്ട​ർ​ഹെ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് നി​യ​ന്ത്ര​ണ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story