Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ പൗരന്മാർക്കും...

യു.എസ്​ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ചൈനീസ്​ ഉപരോധം

text_fields
bookmark_border
china US 247421
cancel

ബെയ്​ജിങ്​: ഏഴ്​ യു.എസ്​ പൗരൻമാർക്കും സ്​ഥാപനങ്ങൾക്കും ഉപരോധം ​ഏർപ്പെടുത്തി ചൈന. യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ വാണിജ്യ സെക്രട്ടറി വിൽബർ റോസ്​ അടക്കം ഏഴുപേരാണ്​ ഉപരോധ പട്ടികയിലുള്ളത്​. ഹോ​ങ്കോങ്ങിൽ ചൈനയുടെ അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിച്ചതിനുപിന്നാലെയാണ്​ നടപടി. വ്യാപാരം, സൈബർ സുരക്ഷ, മനുഷ്യാവകാശ ലംഘനം, കോവിഡ്​ ഉത്ഭവം തുടങ്ങി നിരവധി വിഷയങ്ങളിൽ യു.എസും ചൈനയും തമ്മിൽ ഭിന്നതയിലാണ്​.

ഹോ​ങ്കോങ്ങിൽ സംരംഭം നടത്തുന്നത്​ വലിയ സുരക്ഷാപ്രശ്​നമാണെന്ന്​ യു.എസ്​ ബിസിനസ്​ സമൂഹത്തിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇത്തരത്തിൽ ഹോ​ങ്കോങ്ങിലെ ബിസിനസ്​ പരിതസ്​ഥിതിയെ കുറിച്ച്​ തെറ്റിദ്ധാരണ പരത്തിയതിനാണ്​ യു.എസിനെതിരെ നടപടിയെന്ന്​ ചൈനീസ് ​വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കിയിട്ടുണ്ട്​. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനായി ഉന്നതതല യു.എസ്​ സംഘം ചൈന സന്ദർശിക്കാനിരിക്കെയാണ്​ അധികൃതരുടെ പ്രതികാര നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese sanction
News Summary - Chinese sanctions on U.S. citizens and institutions
Next Story