യുറോപ്പിൽ വീണ്ടും കോവിഡിന്‍റെ തീവ്രവ്യാപനമുണ്ടായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
text_fieldsജനീവ: യുറോപ്പിൽ വീണ്ടും കോവിഡിന്‍റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അടുത്ത ഫെബ്രുവരിക്കുള്ളിൽ അഞ്ച് ലക്ഷം പേരെങ്കിലും യുറോപ്പിൽ കോവിഡ് മൂലം മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
സംഘടനയുടെ യുറോപ്പ് ഡയറക്ടർ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുറോപ്പിൽ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് മരണനിരക്ക് ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യൺ കോവിഡ് കേസുകളും 24,000 മരണങ്ങളും യുറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ ആറ് ശതമാനവും മരണനിരക്കിൽ 12 ശതമാനത്തിേന്റയും വർധനയുണ്ടായിട്ടുണ്ട്.
53 യുറോപ്യൻ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെൽറ്റ വകഭേദമാണ് വലിയ ആശങ്ക വിതക്കുന്നത്. കോവിഡ് ബാധിച്ച് മരണങ്ങളിൽ ഭൂരിപക്ഷവും 65നും 75നും ഇടക്ക് പ്രായമുള്ളവരാണ്. വാക്സിനേഷനിലെ കുറവും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതുമാണ് രോഗബാധ ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.