
കോവിഡ്: 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് പാകിസ്താനിൽ യാത്രവിലക്ക്
text_fieldsഇസ്ലാമാബാദ്: ലോകത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനിടെ 12 രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തി പാകിസ്താൻ. ദക്ഷിണാഫ്രിക്ക, റുവാണ്ട, താൻസനിയ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് സമ്പൂർണ വിലക്ക്. ഞായറാഴ്ച രാജ്യത്ത് 3667 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ചുവരെ വിലക്ക് പ്രാബല്യത്തിൽ തുടരും. ബൊട്സ്വാന, ബ്രസീൽ, കൊളംബിയ, ഖമറൂസ്, ഘാന, കെനിയ, മൊസാംബീക്, പെറു, സാംബിയ എന്നിവയാണ് യാത്ര വിലക്കുള്ള മറ്റു രാജ്യങ്ങൾ. കോവിഡ് വ്യാപനത്തിെൻറ തോത് കണക്കാക്കി സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യങ്ങളെ മൂന്നു കാറ്റഗറികളാക്കി തിരിച്ചതിൽ സി വിഭാഗത്തിലാണ് ഇൗ 12 രാജ്യങ്ങളുള്ളത്. കഴിഞ്ഞ ദിവസം 44 രോഗികൾകൂടി രാജ്യത്ത് മരിച്ചു. ഇതോടെ മരണസംഖ്യ 13,843 ആയി. ഇതുവരെ 5,81,852 പേർ സുഖംപ്രാപിച്ചു.
2900 പേർ ഗുരുതരാവസ്ഥയിലാണ്. വൈറസ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച പ്രധാനമന്ത്രി ഇംറാൻ ഖാന് കഴിഞ്ഞദിവസം കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.