Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ട്രംപ് മരിച്ചോ';...

'ട്രംപ് മരിച്ചോ'; അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്ര​ത്യക്ഷപ്പെട്ട് യു.എസ് പ്രസിഡന്റ്

text_fields
bookmark_border
Donald Trump
cancel
camera_alt

ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് മരിച്ചുവെന്ന ഓൺലൈൻ അഭ്യൂഹങ്ങൾക്കിടെ യു.എസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്. ഗോൾഫ് ക്ലബിലേക്ക് പോകുന്ന ട്രംപിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. വെള്ളം ടീഷർട്ടും ചുവന്ന ടീഷർട്ടും ധരിച്ച് ഗോൾഫ് ക്ലബിലേക്ക് പോകുന്ന ട്രംപിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ശനിയാഴ്ച പ്രാദേശിക സമയം 8.49നാണ് അദ്ദേഹം പേരമക്കൾക്കൊപ്പം ഗോൾഫ് ക്ലബിലേക്ക് പോയത്.

ശനിയാഴ്ച ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങായത് ട്രംപ് മരിച്ചോയെന്ന ഹാഷ്ടാഗാണ്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി കിംവദന്തികൾ പരന്നിരുന്നു. പൊതുപരിപാടികളിൽ നിന്നും ട്രംപ് വിട്ടുനിന്നത് അഭ്യൂഹങ്ങളുടെ ആഴം കൂട്ടിയിരുന്നു. ഇതിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.

യു.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്നായിരുന്നു ജെ.ഡി വാൻസിന്റെ പ്രസ്താവന. യു.എസ് ടുഡേക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭയാനകമായ ഒരു ദുരന്തമുണ്ടാവുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. പ്രസിഡന്റ് കാലാവധിയുടെ ബാക്കിയുള്ള കാലം കൂടി വിജയകരമായി രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷ​യെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഭീകരമായ ദുരന്തമായ ദുരന്തമുണ്ടായാൽ രാജ്യത്തെ സേവിക്കാൻ വൈസ് പ്രസിഡന്റായുള്ള 200 ദിവസത്തെ പരിശീലനം മതിയാകുമെന്നും ജെ.ഡി വാൻസ് കൂട്ടിച്ചേർത്തിരുന്നു.

അകന്നുതന്നെ; ക്വാഡ് ഉച്ചകോടിക്ക് ട്രംപ് ഇന്ത്യയിലെത്തി​ല്ലെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഈ വർഷാവസാനം നടക്കാനിരുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം മാറ്റിയതായി സൂചന. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപിന് ഇന്ത്യ സന്ദർശിക്കാൻ താത്പര്യമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ വർഷം അവസാനം ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ട്രംപിന്റെ മാറുന്ന നിലപാടും ചർച്ചയാവുന്നത്.

‘നോബൽ പുരസ്കാരവും അലോസരപ്പെടുത്തുന്ന ഫോൺ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ അനാവരണം ചെയ്യപ്പെട്ടു’ എന്ന തലക്കെട്ടിൽ ട്രംപുമായി ബന്ധമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

അമേരിക്കൻ പ്രസിഡന്റായി ട്രംപ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, ജനുവരിയിൽ ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിച്ചിരുന്നു.

ഇന്ത്യ -യു.എസ് വ്യാപാരബന്ധം സമ്മർദ്ദത്തിലായിരിക്കെ, ഇന്ത്യ -പാക്ക് സംഘർഷം പരിഹരിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് ശേഷം ട്രംപും മോദിയും തമ്മിലുള്ള ബന്ധം എങ്ങനെ വഷളായി എന്നതിനെക്കുറിച്ച് വിവരിക്കുന്നതാണ് ​ന്യൂയോർക്ക് ടൈംസ് ലേഖനം.

മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമക്ക് ലഭിച്ചതിന് സമാനമായി സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഇതിനായി പാക്കിസ്ഥാൻ ട്രംപിനെ നോമിനേറ്റ് ചെയ്യാൻ തയ്യാറാണെന്നും ലേഖനം പറയുന്നു.

ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് ഇന്ത്യ-യു.എസ് ബന്ധം വഷളാക്കിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.ന്യൂയോർക്ക് ടൈംസിന്റെ അവകാശവാദത്തെക്കുറിച്ച് യു.എസിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentDonald TrumpJD Vance
News Summary - Donald Trump junks death rumours with golf outing with grandkids
Next Story