റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്നിൽ വയോധിക കൊല്ലപ്പെട്ടു
text_fieldsകിയവ്: റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ നഗരമായ ഒഡേസയിൽ വയോധിക കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കുന്നതിന് അടുത്തയാഴ്ച ജനീവയിൽ ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം. തുറമുഖ നഗരമായ ഒഡേസയിലെ ഗാർഹിക സമുച്ചയത്തിലാണ് ഡ്രോൺ ശനിയാഴ്ച ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച റഷ്യൻ അതിർത്തി നഗരമായ ബെൽഗോറോഡിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലും സമാധാന ചർച്ചകൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചർച്ച നടക്കുമെന്ന് ക്രെംലിൻ വക്താവ് ഡിമിത്രി പെസ്കോവ് റഷ്യൻ വാർത്ത ഏജൻസിയോടു പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ കമ്യൂണിക്കേഷൻ അഡ്വൈസർ മിത്രോ ലിറ്റ്വിനും ചർച്ചകൾ നടക്കുമെന്ന് സ്ഥിരീകരിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് നാലു വയസ്സ് തികയാനിരിക്കെയാണ് ചർച്ചകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

