'ലോക്ഡൗൺ അവസാനിപ്പിക്കുക' ചൈനയിൽ പ്രതിഷേധം
text_fieldssky news
ബെയ്ജിങ്: ലോക്ഡൗൺ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനയിൽ പ്രതിഷേധം. സിൻജ്യങ് മേഖലയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായതിന് പിറകെയാണ് ജനം സൈനികർക്ക് നേരെ ശബ്ദമുയർത്തിയത്. 'ലോക്ഡൗൺ അവസാനിപ്പിക്കുക' മുദ്രാവാക്യമുയർത്തി ജനം പ്രകടനം നടത്തി.
ഉരുക്കുമുഷ്ടി ഭരണമുള്ള ചൈനയിൽ പ്രത്യക്ഷ സമരം അപൂർവമാണ്. പ്രതിഷേധക്കാർ ദേശീയഗാനവും ആലപിക്കുന്നുണ്ടായിരുന്നു. മുസ്ലിം വംശീയ ന്യൂനപക്ഷമായ ഉയിഗൂർ വിഭാഗങ്ങൾ കൂടുതലുള്ള മേഖലയാണ് സിൻജ്യങ്. ദീർഘനാളായുള്ള ലോക്ഡൗൺ മൂലം ഭക്ഷണത്തിനും അവശ്യമരുന്നുകൾക്കും വരെ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണം രക്ഷാപ്രവർത്തനത്തെ ബാധിച്ചതായ ആരോപണം അധികൃതർ നിഷേധിച്ചു.
രാജ്യത്ത് കോവിഡ് സർവകാല റെക്കോഡിലാണ്. തുടർച്ചയായ നാലാം ദിവസവും പ്രതിദിന കേസ് 30,000ന് മുകളിലായി. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നുമാണ് ചൈനീസ് ഭരണകൂടം പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.