Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യ​മ​നി​ൽ പോ​രാ​ട്ടം ക​ന​ക്കു​ന്നു; ഹൂ​തി റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി തു​ർ​ക്കി അ​ൽ മാ​ലി​ക്കി

text_fields
bookmark_border
യ​മ​നി​ൽ പോ​രാ​ട്ടം ക​ന​ക്കു​ന്നു; ഹൂ​തി റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി തു​ർ​ക്കി അ​ൽ മാ​ലി​ക്കി
cancel
camera_alt

മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി

സ​ന​അ/റി​യാ​ദ് : യ​മ​നി​ലെ ഹൂ​തി വി​ഭാ​ഗം സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​ബ് സ​ഖ്യ​സേ​ന കൂ​ടു​ത​ൽ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ​ത​യി റി​പ്പോ​ർ​ട്ട്. യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ സ​ഖ്യ​സേ​ന ത​ക​ർ​ത്ത​താ​യി സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക 'എ​ക്സ്' പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

മേ​ഖ​ലാ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ ഹൂ​തി വി​മ​ത​ർ ഈ ​റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റ​ല്ലെ​ന്നും സ​ഖ്യ​സേ​ന​യു​ടെ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

'സാ​ധാ​ര​ണ​ക്കാ​ർ​ക്കും സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടും' അ​ൽ മാ​ലി​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ൻ്റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, യ​മ​ൻ്റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​ത്ത് (ചെ​ങ്ക​ട​ൽ തീ​രം) ഹൂ​തി​ക​ളും യ​മ​ൻ സ​ർ​ക്കാ​ർ സേ​ന​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന​താ​ണ് വി​വി​ധ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദി​ലെ കിം​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി സൗ​ദി അ​റേ​ബ്യ​യു​ടെ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ഹ​മൂ​ദ് അ​ൽ ക​ൽ​താ​മി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും അ​തോ​റി​റ്റി ഇ​റ​ക്കി​യ വ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ക്ര​മ​ണ ത്തി​ൽ നി​സ്സാ​ര​മാ​യ​തും ഗു​രു​ത​ര​മാ​യ​തു​മാ​യ പ​രി​ക്കു​ക​ൾ പ​റ്റി​യ​താ​യും അ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം വി​വി​ധ രീ​തി​യി​ലു​ള്ള ഭൗ​തി​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ആ​ക്ര​മ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ങ്കി​ൽ, ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം സൗ​ദി​യ എ​യ​ർ​ലൈ​ൻ​സി​ൻ്റെ ഒ​രു വി​മാ​ന​ത്തെ​യാ​ണ് ല​ക്ഷ്യ​മി​ട്ട തെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. കിം​ങ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6:00-ഓ​ടെ സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് 'സൗ​ദി​യ' ഗ്രൂ​പ്പ് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം വി​മാ​ന സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തും ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി യാ​ത്ര​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തും തു​ട​രു​ന്ന​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yemen Clashes: Coalition Destroys Houthi Militant Rocket Launchers
Next Story