സ്വിഫ്റ്റിൽനിന്ന് റഷ്യയെ ഒഴിവാക്കാൻ നീക്കം കടുപ്പിച്ച് ബ്രിട്ടൻ
text_fieldsലണ്ടൻ: രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ ഒഴിവാക്കാൻ കടുത്ത നീക്കവുമായി ബ്രിട്ടൻ. ഇന്ത്യയുൾപ്പെടെ 200ലധികം രാജ്യങ്ങളിലായി 11,000 ബാങ്കുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന ബാങ്കിങ് സേവന ശൃംഖലയാണ് സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ (സ്വിഫ്റ്റ്). ബെൽജിയം ആസ്ഥാനമായ ഈ ശൃംഖലയിൽ നിന്ന് പുറത്താകുന്നത് റഷ്യയെ സാരമായി ബാധിക്കും.
മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരവും പണമിടപാടും ഇതോടെ തടസ്സപ്പെടും. യു.എസിന് ശേഷം ഏറ്റവുമധികം സ്വിഫ്റ്റ് ഉപയോക്താക്കളുള്ള റഷ്യയിലെ 300ലധികം ധനകാര്യ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. റഷ്യയുടെ പണമിടപാട് നിലച്ചാൽ യൂറോപ്പിലേക്കുള്ള എണ്ണ, വാതക വിതരണം നിലക്കും. സ്വിഫ്റ്റിൽനിന്ന് റഷ്യയെ പുറത്താക്കാൻ എല്ലാ രാജ്യങ്ങളുടെയും സമ്മതം ആവശ്യമാണ്. മിക്ക രാജ്യങ്ങൾക്കും റഷ്യയുമായി വ്യാപാര ഇടപാടുള്ളതിനാലാണ് അവർ കടുത്ത നടപടിക്ക് മടിക്കുന്നത്.
റഷ്യക്കെതിരെ കടുത്ത നടപടിയെടുക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേതാക്കളോട് അഭ്യർഥിച്ചതായി ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.