ലണ്ടൻ മെട്രോ ട്രെയിനിൽ സ്ഫോടനം; 22 പേർക്ക് പരിക്ക് -VIDEO
text_fieldsലണ്ടൻ: ലണ്ടനിലെ തുരങ്ക റെയിൽപാതയിലെ മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ 22 പേർക്ക് പരിക്കേറ്റു. സംഭവത്തിനുപിന്നിൽ ഭീകരരാണെന്ന് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൺസ് ഗ്രീൻ സ്റ്റേഷനിലെത്തിയ ട്രെയിനിൽ രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ സമയത്ത് നടന്ന സഫോടനത്തിൽ ഭൂരിപക്ഷം പേർക്കും മുഖത്താണ് പൊള്ളലേറ്റത്. ചിലർക്ക് തിക്കിലും തിരക്കിലും പെട്ടാണ് പരിക്ക്. സ്ഫോടനത്തെ തുടർന്ന് റൂട്ടിലെ ട്രെയിൻ സർവിസുകൾ നിർത്തിെവച്ചു.

ട്രെയിനിൽ കൊണ്ടുവെച്ച ബക്കറ്റിൽനിന്നാണ് സ്ഫോടനമുണ്ടായതെന്നും സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രാദേശികമായി നിർമിച്ച (െഎ.ഇ.ഡി) ബോംബ് ആണെന്ന് കരുതുന്നതായും അസിസ്റ്റൻറ് കമീഷണർ മാർക്ക് റൗലി പറഞ്ഞു. സംഭവസ്ഥലത്തും പരിസരങ്ങളിലും വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞ മാർക്ക് പക്ഷേ, സ്ഫോടനവുമായി ബന്ധപ്പെട്ട് ആരെങ്കിലും അറസ്റ്റിലായോ എന്ന് വെളിപ്പെടുത്തിയില്ല.
#parsonsgreen pic.twitter.com/0OUV819EtE
— Sylvain Pennec (@sylvainpennec) September 15, 2017
സ്ഫോടക വസ്തു സൂപ്പർമാർക്കറ്റ് കവറിലെ ബക്കറ്റിനുള്ളിലാണ് സൂക്ഷിച്ചിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വാതിലിനടുത്തുവെച്ച ഇൗ ബക്കറ്റിൽനിന്ന് ചെറിയ തോതിൽ തീ ഉയർന്നതായും യാത്രക്കാരനായ ക്രിസ് വിർഡിഷ് ബി.ബി.സിയോട് പറഞ്ഞു. സംഭവം നടന്നയുടൻ കുതിച്ചെത്തിയ സ്േകാട്ട്ലാൻഡ് യാർഡ് പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ്, ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസിൽ നിന്നും സ്റ്റേഷെൻറ നിയന്ത്രണവും അന്വേഷണവും ഏറ്റെടുത്തു. സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.

സംഭവത്തെക്കുറിച്ച് എല്ലാ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പൊലീസിെൻറ ബോംബ് സ്ക്വാഡ് അടക്കമുള്ള വിദഗ്ധർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ ബോംബുകൾ ഉണ്ടായേക്കാമെന്ന സംശയത്തെത്തുടർന്ന് വ്യാപക തെരച്ചിൽ നടന്നുവരുകയാണ്.

ഈ വര്‍ഷം തന്നെ നാലിടത്തുണ്ടായ ഭീകരാക്രമണങ്ങളില്‍ ലണ്ടനില്‍ 36 പേർ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.