നിയമ പോരാട്ടം അവസാനിക്കും മുേമ്പ ചിറകുവെച്ച് അവൻ പറന്നു പോയി
text_fields‘‘എെൻറ പോരാളി പരിച താഴെയിട്ടു; ചിറകുവെച്ച് പറന്നു പോയി...’’ഇംഗ്ലണ്ടിലെ ബൂട്ടിൽ സ്വദേശി ടോം ഇവാൻസ് ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. തലച്ചോർ നശിക്കുന്ന രോഗമായിരുന്നു ഇവാൻസിെൻറ മകൻ രണ്ടു വയസുകാരൻ ആൽഫി ഇവാൻസിന്. ലിവർപൂളിലെ ശിശുരോഗാശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുെട സഹായത്തോടെയായിരുന്നു ആൽഫിയുടെ ജീവൻ നിലനിർത്തിയിരുന്നത്.
കുഞ്ഞിനെ മികച്ച ചികിത്സക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ ആഗ്രഹിച്ചെങ്കിലും കൂടുതൽ ചികിത്സ ആവശ്യമില്ലെന്നും വെൻറിലേറ്റർ ഒഴിവാക്കി കുഞ്ഞിന് ദയാവധം അനുവദിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഡോക്ടർമാരുടെ പക്ഷം. ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ നടത്തിയ നിയമ പോരാട്ടമായിരുന്നു ഇൗ കേസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കാനിടയാക്കിയത്. ജീവൻ രക്ഷാ ഉപകരണം പിൻവലിക്കാനുള്ള അധികാരം ആർക്ക് എന്നുള്ളതായിരുന്നു കേസിെൻറ കാതൽ.

2016 മെയിലാണ് ആൽഫി ജനിച്ചത്. ഡിസംബറിൽ അപസ്മാരം ബാധിച്ച് കുട്ടിയെ അൽഡെർ ഹെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിക്ക് തലച്ചോർ നശിക്കുന്ന അസുഖമാണെന്ന് കണ്ടെത്തിയത്. മാതാപിതാക്കളായ ടോമും കേറ്റും കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ഇറ്റലിയിൽ കൊണ്ടുപോകാൻ ആഗ്രഹിച്ചു. എന്നാൽ ഇത് ഡോക്ടർമാർ നിരസിച്ചു. ഇനിയും ചികിത്സ തുടർന്ന് ജീവൻ നിലനിർത്തുന്നത് ആൽഫിയോട് ചെയ്യുന്ന പാതകമായിരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. തുടർ ചികിത്സ കൊണ്ട് ഗുണമിെല്ലന്ന് മാത്രമല്ല, അത് മനുഷ്യത്വ രഹിതവുമായിരിക്കും എന്ന് ഡോക്ടർ വിധിച്ചു.
എന്നാൽ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ ആ മാതാപിതാക്കൾ തയാറല്ലായിരുന്നു. തെൻറ കുഞ്ഞ് ആശുപത്രിയിൽ തടവുകാരനാണെന്നും രോഗം തെറ്റായി നിർണ്ണയിച്ചിരിക്കുകയാണെന്നും പിതാവ് ആരോപിച്ചു. കുഞ്ഞിനെ തുടർ ചികിത്സക്ക് വിട്ടു നൽകണമെന്ന് ആവശ്യെപ്പട്ട് രക്ഷിതാക്കൾ കോടതിയിലെത്തി. ചികിത്സ തുടരേണ്ടതില്ലെന്ന് ആശുപത്രിയും വാദിച്ചു. നാലുമാസം നീണ്ട നിയമയുദ്ധത്തിനു ശേഷം കുഞ്ഞിെൻറ ജീവൻ സംരക്ഷിക്കാൻ സാധിക്കുമെന്നതിന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാൽ ജീവൻ രക്ഷാ ഉപകരണം എടുത്തുമാറ്റാൻ ഡോക്ടർമാരെ അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20ന് ഹൈകോടതി ഉത്തരവിട്ടു.

എന്നാൽ രക്ഷിതാക്കൾ വിധിക്കെതിരെ അപ്പീൽ നൽകി. അതോടെ ആൽഫിയുടെ വിഷയം അന്താരാഷ്ട്ര ശ്രദ്ധനേടി. വിവിധ രാജ്യങ്ങളിൽ നിന്ന് രക്ഷിതാക്കൾക്ക് പിന്തുണയും ലഭിച്ചു. പോപ്പ് ഫ്രാൻസിസും രക്ഷിതാക്കളെ പിന്തുണച്ച് രംഗത്തെത്തി.
കഴിഞ്ഞ തിങ്കളാഴ്ച ആൽഫിക്ക് ഇറ്റാലിയൻ പൗരത്വം ലഭിച്ചു. കുഞ്ഞിെന ചികിത്സക്കായി എത്രയും പെെട്ടന്ന് ഇറ്റലിയിലെത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം വളരെ പെെട്ടന്നു തന്നെ പൗരത്വം ശരിയാക്കിയിരുന്നു. പിന്നീട് കുഞ്ഞിനെ ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ കോടതി വിധിക്കെതിരെ പോരാടുകയായിരുന്നു രക്ഷിതാക്കൾ. ബുധനാഴ്ച ചേർന്ന കോടതി കുഞ്ഞിനെ ഇറ്റലിയിലേക്ക് െകാണ്ടുപോകാൻ അനുമതി നൽകി. എന്നാൽ ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റിയ ശേഷം കൊണ്ടുപോകുന്നതിനായിരുന്നു അനുമതി ലഭിച്ചത്. അതനുസരിച്ച് കുഞ്ഞിനെ വെൻറിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ മാതാ പിതാക്കളുടെ നിയമപോരാട്ടങ്ങൾ വിജയത്തിലെത്താൻ കാത്തു നിൽക്കാതെ കുഞ്ഞ് ആൽഫി ഒരാഴ്ചക്കുള്ളിൽ മരണത്തിനു കീഴടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.