ലണ്ടൻ ഭീകരാക്രമണം: 18കാരൻ പിടിയിൽ
text_fieldsലണ്ടൻ: ലണ്ടനിലെ തുരങ്കപാതയിലെ മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 18കാരനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. തുറമുഖനഗരമായ േഡാവറിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്ത സാഹചര്യത്തിൽ ഇതുവഴിയുള്ള അന്വേഷണത്തിന് അറസ്റ്റ് സഹായകരമാകുമെന്നാണ് െപാലീസ് പറയുന്നത്.
സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യാനായത് വലിയ കാര്യമാണെന്ന് ദേശീയ ഭീകരവിരുദ്ധ െപാലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ നെയ്ൽ ബാസു വ്യക്തമാക്കി. ഒരു സൂപ്പർമാർക്കറ്റ് കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന, ചെറുതായി കത്തിയ നിലയിലുള്ള ബക്കറ്റിൽനിന്നും വയറുകൾ പുറത്തേക്ക് തള്ളിനിന്നിരുന്നതായി സംഭവത്തിനുശേഷം ലഭിച്ച ഫോേട്ടായിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ബോഗിയുടെ വാതിലിനടുത്താണ് ഇത് സൂക്ഷിച്ചിരുന്നതെന്നും ദൃക്സാക്ഷിയുടെ മൊഴിയിൽനിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഭീകരാക്രമണം വിരൽചൂണ്ടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. തിരക്കേറിയ സമയത്ത് നടന്ന സ്ഫോടനത്തിൽ 30 പേർക്കാണ് പൊള്ളലേറ്റത്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൺസ് ഗ്രീൻ സ്റ്റേഷനിലെത്തിയ ട്രെയിനിൽ രാവിലെ എട്ടു മണിയോടെയാണ് സ്ഫോടനം നടന്നത്. ബക്കറ്റിൽവെച്ച സ്ഫോടകവസ്തു െപാട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശികമായി നിർമിച്ച ബോംബ് പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിൽ ഭീകരർ പരാജയപ്പെട്ടതിനാലാണ് വൻ ദുരന്തം വഴിമാറിയത്. ഒരു വർഷത്തിനിടെ ലണ്ടനിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ മേയിൽ മാഞ്ചസ്റ്റർ തെരുവിൽ ഭീകരൻ നടത്തിയ വെടിവെപ്പിൽ 22 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന ന്യൂക്ലിയർ പ്ലാൻറുകളിലും പ്രതിരോധ മന്ത്രാലയത്തിെൻറ തന്ത്രപ്രധാന മേഖലയിലും നൂറുകണക്കിന് സായുധസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ എല്ലാവിധ സ്വാതന്ത്ര്യവും പൊലീസിന് നൽകിയിട്ടുണ്ട്. അന്വേഷണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ അവർ രൂക്ഷമായി വിമർശിച്ചു.
അന്വേഷണ സംഘത്തെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾ ആർക്കും ഗുണം ചെയ്യില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, അടിക്കടിയുണ്ടാകുന്ന സ്ഫോടനങ്ങൾ ബ്രിട്ടീഷ് പൊലീസിെൻറ കഴിവുകേടാണ് കാണിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരേത്ത ട്വിറ്ററിലൂടെ ആേരാപിച്ചിരുന്നു. പ്രാദേശിക ഭരണകൂടത്തിന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എന്നാൽ, സംഭവത്തിൽ ബ്രിട്ടന് അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ട്രംപിന് അറിയാമായിരിക്കാമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് ഇതിനോട് പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.