കാട്ടുതീയിൽ ആയിരക്കണക്കിന് ആസ്ട്രേലിയൻ ക്വാലകൾ ചത്തതായി സംശയം
text_fieldsസിഡ്നി: സിഡ്നിയുടെ വടക്കു ഭാഗത്തുണ്ടായ കാട്ടുതീയിൽ കങ്കാരു വർഗത്തിൽപ്പെട്ട ആയിരക്കണക്കിന് ആസ്ട്രേലിയൻ ക്വാലകൾ ചത്തതായി സംശയം. ന്യൂ സൗത്ത് വെയിൽസിെൻറ മധ്യ-ഉത്തര തീരത്തായി 28,000 ക്വാലകളുടെ വാസമേഖലയായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ മാസങ്ങളിലായി ഈ മേഖലയിലുണ്ടായ കാട്ടുതീ അവയുടെ എണ്ണം ഗണ്യമായ തോതിൽ കുറച്ചിട്ടുണ്ട്. കങ്കാരു വർഗം വൻതോതിൽ കുറയുന്നതിനിടയിലുണ്ടായ കാട്ടുതീ ഈ ജീവി വർഗത്തിെൻറ നിലനിൽപിനുതന്നെ ഭീഷണിയായിട്ടുണ്ട്.
ആസ്ട്രേലിയയയുടെ കിഴക്കൻ മേഖലിയിൽ ശനിയാഴ്ച ഉഷ്ണം കനത്തതോടെ തീ പടരാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ക്വാലകളുടെ 30 ശതമാനം വാസമേഖല തകർക്കപ്പെട്ടതായി ആസ്ട്രേലിയൻ പരിസ്ഥിതി മന്ത്രി സുസൻ ലേയ് പറഞ്ഞു. കാട്ടുതീ ശമിച്ച ശേഷമേ യഥാർഥ ചിത്രം ലഭ്യമാകൂ -അവർ പറഞ്ഞു. കാട്ടുതീയിൽ നിന്ന് രക്ഷപ്പെടുത്തിയ ക്വാല വെള്ളം കുടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.