എഡിറ്ററുടെ ഇടപെടൽ അസഹനീയം; ‘വിമൻ ചർച്ച് വേൾഡ്’ മാഗസിനിലെ വനിത മാധ്യമപ്രവർത്തകർ രാജിവെച്ചു
text_fieldsറോം: അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വർധിക്കുന്നുവെന്നാരോപി ച്ച് വത്തിക്കാെൻറ വനിത മാഗസിനിലെ സ്ഥാപകയടക്കം മുഴുവൻ വനിത മാധ്യമപ്രവർത്തക രും രാജിവെച്ചു.
‘വിമൻ ചർച്ച് വേൾഡ്’ മാഗസിനിലെ വനിത മാധ്യമപ്രവർത്തകരാണ് ഫ്ര ാൻസിസ് മാർപാപ്പക്ക് തുറന്ന കത്തെഴുതി രാജിവെച്ചത്. അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് കത്ത് പുറത്തുവിട്ടതോടെ ലോകമാധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായി.
മാഗസിൻ സ്ഥാപകയും ചീഫ് എഡിറ്ററുമായ ലുസേറ്റ സ്കറാഫിയ സ്ഥാപനത്തിൽ പുരുഷ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏറിവരുന്ന സമ്മർദങ്ങൾ ഉൾപ്പെടെ, രാജിക്കുള്ള കാരണങ്ങൾ വിവരിച്ച് ലേഖനം എഴുതിയെങ്കിലും മാഗസിൻ പ്രസിദ്ധീകരിച്ചില്ല. തുടർന്ന് ഒാൺലൈൻ വഴി ലുസെറ്റ ലേഖനം പുറത്തുവിട്ടതോടെ മറ്റുമാധ്യമങ്ങൾ ഏറ്റെടുത്തു.
പുരോഹിതന്മാരുടെ ലൈംഗിക വൈകൃതങ്ങൾ തുറന്നെഴുതിയിരുന്ന മാഗസിൻ വത്തിക്കാെൻറ ‘എൽ ഒസെർവേറ്റോറെ റൊമാനോ’ പത്രത്തിെൻറ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
പത്രത്തിെൻറ പുതിയ എഡിറ്റർ ആന്ദ്രെ മോൻണ്ട, മാസികയുടെ എഡിറ്റോറിയൽ സമിതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമംനടത്തുന്നുവെന്നു സ്ത്രീകളുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന ഇൗ സ്ഥാപനത്തെ, പുരുഷ കരങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുവെന്നും ലുസെറ്റ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.