Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്റ്റേഡിയത്തിലെ...

സ്റ്റേഡിയത്തിലെ ശബ്ദങ്ങൾക്കും വിലക്ക്; ലോകകപ്പ് വേദികളിൽ വുവുസേലകൾ നിരോധിച്ച് ഫിഫ

text_fields
bookmark_border
സ്റ്റേഡിയത്തിലെ ശബ്ദങ്ങൾക്കും വിലക്ക്; ലോകകപ്പ് വേദികളിൽ വുവുസേലകൾ നിരോധിച്ച് ഫിഫ
cancel

വാഷിങ്ടൺ: ലോകകപ്പ് കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ആർത്തുല്ലസിക്കുക എന്നത്. എന്നാൽ ഇക്കുറി സ്റ്റേഡിയത്തിൽ വൻ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. വെള്ളക്കുപ്പികളടക്കമുള്ളവയുടെ വിലക്കിനു പിന്നാലെ ഫുഡ്ബോൾ ആരാധകരെ കൂടുതൽ നിരാശരാക്കുന്ന പുതിയ നിബന്ധനകളുമായി എത്തിയരിക്കുകയാണ് ഫിഫ.

വുവുസേലകൾ, ലേസർ പോയിന്‍റുകൾ അടക്കമുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഫിഫ. ഇത്തരം സാധനങ്ങളുമായി സ്റ്റേഡിയത്തെലേക്ക് വരാൻ പാടില്ല. മാത്രമല്ല, വസ്ത്രങ്ങൾ ഭാഗികമായോ, പൂർണമായോ അഴിച്ചുള്ള ആഘോഷങ്ങൾക്കും വിലക്കുണ്ട്. ലോകകപ്പ് ഫുഡ്ളിബോന്‍റെ ആഗോള ഗവേർണിങ്ങ് ബോഡി യു.എസ്, കാനഡ, മെക്സിക്കോ, എന്നിവിടങ്ങളിലെ എല്ലാ മത്സര വേദികളിൽ നിന്നും ഫാൻ ഇനങ്ങളായ വുവുസേലകൾ, ലേസർ പോയിന്‍റുകൾ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്.

2010ലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് മത്സരത്തിലൂടെയാണ് വുവുസേലകൾ ആരാധകർക്കിടയിൽ തരംഗമായിത്തുടങ്ങിയത്. എന്നാൽ പ്ലാസ്റ്റിക് ഹോണുകളായ വുവുസേലകൾ ഉണ്ടാക്കുന്ന ശബ്ദം കളിക്കാർക്കും ബ്രോഡ്കാസ്റ്റ് ചെയ്യുന്നവർക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫിഫ അധികൃതർ വുവുസേലകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അമിതമായി ശബ്ദമുണ്ടാക്കുന്ന ഇത്തരം ഹോണുകളൊന്നും തന്നെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ അനുവധിക്കില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിഫ വെള്ളക്കുപ്പികൾ നിരോധിച്ചത്. പുനരുപയോഗ സാധ്യതയുള്ള കുപ്പികൾ വരെ ഫിഫ നിരോധിച്ചിട്ടിട്ടുണ്ട്.

2010ൽ വുവുസേലകൾ ആദ്യമായി ഫുഡ്ബോൾ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത മെക്സിക്കോ-ദകഷിണാഫ്രിക്ക മത്സരത്തോടെയാണ് ഈ വട്ടം വുവുസേലകൾ ഇല്ലാതെ മത്സരം ആരംഭിക്കാൻ പോകുന്നത്. 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പ് മത്സരം ജൂൺ ഒന്നിന് ആരംഭിച്ച് ജൂലൈ 19 വരെ 16 നഗരങ്ങളിലായി നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsFIFAWorld NewsFIFA World CupstadiumWorld Cup venuesFIFA World Cup 2026
News Summary - FIFA bans vuvuzelas at World Cup venues, bans noise in stadiums
Next Story