ലേഡി ഗാഗയുടെ 'മൂന്നേമുക്കാൽ കോടി'യുടെ നായ്ക്കളെ മോഷ്ടിച്ച അഞ്ചുപേർ അറസ്റ്റിൽ
text_fieldsതെൻറ ഫ്രഞ്ച് ബുൾഡോഗുകൾക്കൊപ്പം ലേഡി ഗാഗ
ലോസ് ആഞ്ജലസ്: അമേരിക്കൻ സംഗീതറാണിയും നടിയുമായ ലേഡി ഗാഗയുടെ വിലയേറിയ രണ്ടു ഫ്രഞ്ച് ബുൾഡോഗുകളെ മോഷ്ടിച്ചതിന് അഞ്ചുപേർ അറസ്റ്റിൽ. പരിചാരകനെ വെടിവെച്ചിട്ട് കവർച്ച ചെയ്യപ്പെട്ട വളർത്തുനായ്ക്കളെ പൊലീസിൽ തിരിച്ചേൽപ്പിച്ച അമ്പതുകാരിയടക്കമുള്ളവരെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 24നാണ്, നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയ പരിചാരകനെ വെടിവെച്ചിട്ട് ഒരുസംഘം അവയെ കടത്തിക്കൊണ്ടുപോയത്. കണ്ടെത്തുന്നവർക്ക് ഗായിക മൂന്നേമുക്കാൽ കോടി രൂപയോളം ഇനാം പ്രഖ്യാപിച്ചിരുന്നു.
രണ്ടു ദിവസങ്ങൾക്കുശേഷം മോഷ്ടിക്കപ്പെട്ട രണ്ടു നായ്ക്കളെയും ഒരു സ്ത്രീ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആദ്യം പൊലീസ് ഇവരെ സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ്, മോഷ്ടാക്കളുമായി ഇവർക്കുള്ള ബന്ധം അറിഞ്ഞത്.
വില കൂടിയ നായ്ക്കളെ കണ്ടപ്പോൾ കവർച്ച ചെയ്തതാണെന്നും ലേഡി ഗാഗയാണ് ഇവയുടെ ഉടമയെന്ന് മോഷ്ടാക്കൾക്ക് അറിയുമായിരുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.
സെലിബ്രിറ്റിയുടേതാണെന്നറിഞ്ഞപ്പോൾ തിരിച്ചുനൽകി തടിയൂരാനായിരുന്നു ഇവരുടെ ശ്രമം എന്നും പൊലീസ് കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.