Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് യാത്രികരായ മറ്റു രണ്ടു പൈലറ്റുമാർ; സുരക്ഷിതമായി ഇറക്കിയതിനുശേഷം വൻ കൈയടി -വിഡിയോ

text_fields
bookmark_border
യാത്രക്കാരുടെ പ്രതികരണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് യാത്രികരായ മറ്റു രണ്ടു പൈലറ്റുമാർ; സുരക്ഷിതമായി ഇറക്കിയതിനുശേഷം വൻ കൈയടി -വിഡിയോ
cancel

തബൂക്: ദുബൈ- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിയന്ത്രണമേറ്റെടുത്തത് യാത്രികരായ മറ്റു രണ്ടു പൈലറ്റുമാർ. തബൂക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ ആഹ്ലാദത്തോടെ കൈയടിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയായ പൈലറ്റിനെ ധീരതയോടെ കീഴ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത പൈലറ്റുമാർക്ക് അഭിനന്ദനമർപ്പിക്കുന്ന യാത്രക്കാരുടെ കരഘോഷം ദൃശ്യങ്ങളിൽ കാണാം. ഹീബ്രു മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

സംഭവത്തിനിടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പ്രതികരണങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘‘വിമാനത്തിൽ വലിയ രീതിയിലുള്ള നിലവിളികൾ കേട്ടിരുന്നു. പിന്നീട് അവർ തുറന്നപ്പോഴാണ് കോക്ക്പിറ്റിനകത്ത് രക്തം കണ്ടത്. ഒരു പൈലറ്റ് ക്യാപ്റ്റനെ കത്തി ഉപയോഗിച്ച് കുത്തിയിരുന്നു. പിന്നാലെ വിമാനം താഴേക്ക് പെട്ടെന്ന് പതിച്ചതും പ്രശ്നളുണ്ടായതും’’– ഫ്ലൈദുബൈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പറഞ്ഞു.

‘‘യാത്രക്കിടെ പൈലറ്റുമാരുടെ കാബിനിൽനിന്ന് നിലവിളി ഉയർന്നിരുന്നു. തുടർന്ന് വിമാനം താഴേക്ക് പതിക്കുന്നതായി തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് അപ്പോഴാണ് യാത്രക്കാർക്ക് മനസ്സിലായത്. കോക്പിറ്റ് തുറന്നതും കുത്തേറ്റ് പുറത്തുവന്ന ക്യാപ്റ്റൻ പൈലറ്റിനെ കണ്ടതോടെയാണ് സംഭവം അറിയുന്നത്. പിന്നെ, അക്രമിയായ പൈലറ്റിനെ കീഴ്പ്പെടുത്തി യാത്രക്കാരായ മറ്റു രണ്ട് പൈലറ്റുമാർ വിമാനം നിയന്ത്രിച്ച് സുരക്ഷിതമായി ഇറക്കുകയായിരുന്നു -വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ ടൈംസ് ഓഫ് ഇസ്രയേലിനോട് നടത്തിയ പ്രതികരമാണിത്.

വിമാനത്തിനകത്ത് ഉണ്ടായിരുന്നവരുടെ വസ്ത്രത്തിൽ രക്തം പുരണ്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു പൈലറ്റ് മറ്റൊരാളെ കുത്തിയെന്നും അക്രമിയെ കീഴടക്കാൻ സഹായിച്ചത് യാത്രക്കാരാണെന്നും റിപ്പോർട്ടുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട FZ 1073 വിമാനമാണ് അടിയന്തരമായി സൗദിയിലെ തബൂക് വിമാനത്താവളത്തിൽ ഇറക്കിയത്. യാത്ര ആരംഭിച്ച് രണ്ടര മണിക്കൂറിനു ശേഷം വിമാനം പെട്ടെന്ന് താഴ്ന്നു പറക്കുകയായിരുന്നു. ഫ്ലൈറ്റ് റേഡാർ 24ലെ വിവരങ്ങൾ അനുസരിച്ച് 33,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മിനിറ്റുകൾക്കകം 17,000 അടിയോളമാണ് താഴേക്ക് പതിച്ചത്. തുടർന്ന് ഹൈജാക്ക് നടക്കുന്നതായുള്ള മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, യാത്രക്കാരുടെയും പൈലറ്റുമാരുടെയും അടിയന്തര ഇടപെടൽ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി. വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നുവെന്നും സുരക്ഷിതമായിരിക്കുന്നുവെന്നും ആണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Flydubai Flight incident; Passenger Pilots Take Control
Next Story