Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോടീശ്വരനാകാൻ ബിസിനസ്...

കോടീശ്വരനാകാൻ ബിസിനസ് തുടങ്ങുന്നവർ വിഡ്ഢികൾ; പുതുസംരഭകരുടെ ലക്ഷ്യം പണം മാത്രമാകരുത് -മുകേഷ് അംബാനി

text_fields
bookmark_border
കോടീശ്വരനാകാൻ ബിസിനസ് തുടങ്ങുന്നവർ വിഡ്ഢികൾ; പുതുസംരഭകരുടെ ലക്ഷ്യം പണം മാത്രമാകരുത് -മുകേഷ് അംബാനി
cancel

മുംബൈ: കോടീശ്വരനാവുകയെന്ന ലക്ഷ്യമല്ല പുതുസംരഭകർക്ക് വേണ്ടതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പിതാവ് ധീരുഭായ് അംബാനിയുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹത്തിന്റെ പരാമർശം. മക്കിൻസി&കമ്പനിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

കോടീശ്വരനാകാനായി ബിസിനസ് തുടങ്ങുന്നവർ വിഡ്ഢികളാണ്. കോടിക്കണക്കിന് ആളുകളിൽ സ്വാധീനം ചെലുത്തുന്ന ബിസിനസ് തുടങ്ങിയാൽ നിങ്ങൾ വിജയിച്ചേക്കും. അതുവഴി ഉൽപന്നങ്ങൾവിറ്റ് ന്യായമായ രീതിയിൽ പണം സമ്പാദിക്കാൻ കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു.

തടസ്സങ്ങളിൽ നിങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചാൽ ഒരു ലക്ഷ്യവും പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അതിന് പകരം ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നും അംബാനി പറഞ്ഞു. അടുത്ത തലമുറ നേതൃത്വത്തിന് ആത്മവിശ്വാസം നൽകുകയെന്നതാണ് റിലയൻസിന് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2027ൽ റിലയൻസ് ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ്. 100 വർഷം കഴിഞ്ഞാലും റിലയൻസ് സേവനം തുടരണമെന്നാണ് തന്റെ ആഗ്രഹം. അതിന് സാധിക്കുമെന്ന് തന്നെയാണ് ഉറച്ചവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh AmbaniRelaince industry
News Summary - Focus on impact, not billions: Ambani
Next Story