ഉദ്യോഗസ്ഥർക്ക് ടിക് ടോക്, ട്വിറ്റർ വിനോദം വേണ്ട -ഫ്രാൻസ്
text_fieldsപാരിസ്: സർക്കാർ ജീവനക്കാർ ടിക് ടോക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ വിനോദാവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഫ്രഞ്ച് ഭരണകൂടം. ഭരണതലത്തിലെ സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനം. പ്രഫഷനൽ ആശയവിനിമയത്തിന് ആപ്പുകൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുണ്ട്.
കാനഡ, ഇന്ത്യ, പാകിസ്താൻ, തായ്‍വാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും യു.എസ്, യു.കെ, ന്യൂസിലൻഡ് പാർലമെന്റുകളും ചൈനീസ് ആപ്പായ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം യൂറോപ്യൻ യൂനിയൻ കൗൺസിലും കമീഷനും ജീവനക്കാർക്ക് ടിക് ടോക് ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ആപ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ചൈനീസ് സർക്കാറിന് ലഭിക്കുന്നുവെന്നാണ് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ പറയുന്നത്. അതേസമയം, ടിക് ടോക്കിനെതിരെ അമേരിക്ക തെളിവില്ലാതെ വ്യാജം പ്രചരിപ്പിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.