ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ പോരാളിയായ ഇന്ത്യൻ വംശജ ഡോ.ഫ്രെനെ ഗിൻവാല അന്തരിച്ചു
text_fieldsജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായ ഇന്ത്യൻ വംശജ ഡോ. ഫ്രെനെ നോഷിർ ഗിൻവാല (90) അന്തരിച്ചു. നാഷനൽ ഓർഡേഴ്സ് അവാർഡിയും അപ്പാർതീഡിന് ശേഷമുള്ള ആദ്യ സർക്കാറിലെ സ്പീക്കറുമായിരുന്നു അവർ.
ദക്ഷിണാഫ്രിക്കയിലെ വംശവിവേചനത്തിനെതിരെ പോരാടിയ ഡോ. ഫ്രെനെ, 1963ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനെ നിരോധിക്കുകയും മുൻനിര നേതാക്കളെ വെള്ളക്കാരായ ഭരണകൂടം വേട്ടയാടുകയും ചെയ്തപ്പോൾ നെൽസൺ മണ്ടേലയടക്കം നേതാക്കൾക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
താൻസനിയയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് സ്ഥാപനത്തിലും പ്രമുഖ പങ്ക് വഹിച്ചു. 1994ൽ പാർലമെന്റിന്റെ ആദ്യ സ്പീക്കറും ഡോ. ഫ്രെനെ ആയിരുന്നു. അഭിഭാഷക, രാഷ്ട്രീയ നേതാവ്, ആക്ടിവിസ്റ്റ്, മാധ്യമപ്രവർത്തക തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.