ഇസ്രായേലിന്റെ ആയുധ പരീക്ഷണശാലയായി ഗസ്സ
text_fieldsഅമ്മാൻ: ഇസ്രായേലി ആയുധ നിർമാതാക്കളുടെ പരീക്ഷണശാലയായി ഗസ്സ മാറുന്നുവെന്ന് റിപ്പോർട്ട്. കൃത്യതയാർന്നതും മാരക ശേഷിയുള്ളതുമായ നിരവധി അത്യാധുനിക ആയുധങ്ങൾ ഗസ്സയിൽ ഉപയോഗിച്ചതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. ഹൈഫയിലെ എൽബിറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത 120 മി.മീ മോർട്ടാർ ബോംബാണ് വ്യാപകമായി പ്രയോഗിക്കുന്നത്. 2021ൽ പുറത്തിറക്കിയ ബോംബ് പ്രയോഗിക്കാൻ ഇസ്രായേലിന് അവസരം ലഭിച്ചത് ഇപ്പോഴാണ്. തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലും കൃത്യതയോടെ പതിക്കാൻ ശേഷിയുള്ളതാണിത്. ലക്ഷ്യസ്ഥാനം അപ്പാടെ തകർക്കപ്പെടും.
മനുഷ്യമാംസം എല്ലിൽനിന്ന് വേർപെടുത്തുന്ന മാരകമായ സ്പൈക് ഡ്രോൺ റോക്കറ്റുകളും ഗസ്സയിൽ ഉപയോഗിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽനിന്ന് നിരവധി ഓർഡറുകളാണ് ഈ ആയുധത്തിന് ഇസ്രായേൽ കമ്പനികൾക്ക് ലഭിക്കുന്നത്. പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന എയ്തൻ ഡ്രോണിന് 40 മണിക്കൂർ നിർത്താതെ പറക്കാനാകും. 2008-09 കാലയളവിൽ 116 പേർ ഗസ്സയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.