യു.എസ് ഫെഡറൽ കോടതിയിൽ പോരടിച്ച് ഗൂഗിളും നീതിന്യായ വകുപ്പും
text_fieldsന്യൂയോർക്: ഓൺലൈൻ പരസ്യവിപണിയുമായി ബന്ധപ്പെട്ട കേസിൽ യു.എസ് ഫെഡറൽ കോടതിയിൽ പോരടിച്ച് ഗൂഗിളും യു.എസ് നീതിന്യായ വകുപ്പും. ഓൺലൈൻ പരസ്യങ്ങളിൽ ഗൂഗിളിന് അമിത നിയന്ത്രണമുണ്ടെന്നും ഈ അധികാരം കമ്പനി അന്യായമായി ഉപയോഗിക്കുന്നു എന്നുമായിരുന്നു നീതിന്യായ വകുപ്പിന്റെ വാദം.
ഓൺലൈൻ പരസ്യവിപണി കൂടുതൽ മികച്ചതാക്കാനും ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തക അവസാനിപ്പിക്കാനും കമ്പനി അതിന്റെ പരസ്യ ബിസിനസിന്റെ ചില ഭാഗങ്ങൾ വിൽക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ പരസ്യ സംവിധാനം വളരെ സങ്കീർണമാണെന്നും വിറ്റൊഴിക്കുന്നത് ദശലക്ഷക്കണക്കിന് പരസ്യങ്ങളെ തടസ്സപ്പെടുത്തുമെന്നും ഗൂഗിൾ വാദിച്ചു.
നിർമിത ബുദ്ധിയും മറ്റു കണ്ടെത്തലുകളും വിപണിയിൽ ഇതിനകം മത്സരം വർധിപ്പിക്കുന്നുണ്ടെന്നും അതിനാൽ വിറ്റൊഴിക്കൽ ആവശ്യമില്ലെന്നും കമ്പനി വിശദീകരിച്ചു. വിഷയത്തിൽ കോടതി ജനുവരിയിൽ വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

