ഗ്രാൻറ് ഷാപ്സ് പുതിയ യു.കെ പ്രതിരോധ സെക്രട്ടറി; ഊർജ സെക്രട്ടറിയായി ഇന്ത്യൻ വംശജ
text_fieldsഗ്രാൻറ് ഷാപ്സ്, െക്ലയർ കൂട്ടീഞ്ഞോ
ലണ്ടൻ: നിലവിലെ ഊർജ സെക്രട്ടറി ഗ്രാൻറ് ഷാപ്സിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചു. രാജിവെച്ച ബെൻ വാലസിന് പകരമായാണ് നിയമനം. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിനെ തുടർന്നും പിന്തുണക്കുമെന്ന് പുതിയ പ്രതിരോധ സെക്രട്ടറി പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി, വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ വംശജയുമായ െക്ലയർ കൂട്ടീഞ്ഞോയെ ഊർജ, കാർബൺ രഹിത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഇതോടെ ഗോവയിൽ വേരുകളുള്ള രണ്ടാമത്തെയാളാണ് ബ്രിട്ടീഷ് മന്ത്രിസഭയിൽ എത്തുന്നത്. ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് മറ്റൊരാൾ.
നാലു വർഷം സ്ഥാനത്ത് തുടർന്നശേഷമാണ് ബെൻ വാലസ് കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. അടുത്ത മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായി രാജി സമർപ്പിക്കുമെന്ന് ഇദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ ബ്രിട്ടെന്റ നടപടികൾ ഏകോപിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ചത് ഇദ്ദേഹമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.