യമനിൽ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
സൻആ: യമൻ നഗരമായ തായിസിലെ ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
തായിസിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ തിങ്കളാഴ്ചയാണ് ഗവർണർ നബീൽ ഷംസാനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും വെടിവെപ്പിൽ രണ്ട് ആക്രമികൾ കൊല്ലപ്പെട്ടുവെന്നും പ്രവിശ്യ വക്താവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു. ഹൂതി വിമതന്മാരുടെയും മറ്റു സായുധ സംഘങ്ങളുടെയും സാന്നിധ്യമുള്ള പ്രദേശമാണ് തായിസ്. രണ്ടുപ്രധാന റോഡുകൾ സന്ധിക്കുന്ന പ്രദേശമായ തായിസ് 2016 മുതൽ ഹൂതികളുടെ ഉപരോധത്തിലുള്ള പ്രദേശമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

