ഇംറാൻ ഖാൻ വധശ്രമം: മുഖ്യപ്രതിയെ വിട്ടയക്കണമെന്ന് ഹരജി
text_fieldsലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനുനേരെയുണ്ടായ വധശ്രമത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലാഹോർ ഹൈകോടതിയിൽ ഹരജി. ഇയാളെ നിയമവിരുദ്ധമായി തടവിലാക്കിയെന്നാണ് ആരോപണം. വധശ്രമത്തിൽ ചൊവ്വാഴ്ച പഞ്ചാബ് പൊലീസ് കേസെടുത്തു. നവീദ് മുഹമ്മദ് ബശീർ എന്നയാളാണ് മുഖ്യപ്രതി.
ബശീറിന്റെ കുറ്റസമ്മത വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇംറാൻ ഖാൻ ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതിനാലാണ് കൊലചെയ്യാൻ ശ്രമിച്ചതെന്നാണ് ഇയാൾ പറയുന്നത്. വധശ്രമമുണ്ടായിട്ടും കേസെടുക്കാത്തതിന് പാകിസ്താനിൽ പ്രതിഷേധമുയർന്നിരുന്നു.24 മണിക്കൂറിനകം കേസെടുക്കാൻ പഞ്ചാബ് സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച നടപടിയുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ മാർച്ചിന് നേതൃത്വം നൽകുന്നതിനിടെ 70കാരനായ ഇംറാന് വലതുകാലിന് വെടിയേൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.