പ്രമുഖ ഇന്ത്യൻ എപിഡമിയോളജിസ്റ്റ് ഡബ്ല്യു.എച്ച്.ഒ ഉപദേശക സംഘത്തിൽ
text_fieldsയുനൈറ്റഡ് നേഷൻസ്: ഇന്ത്യയിലെ മുൻനിര എപിഡമിയോളജിസ്റ്റ് (സാംക്രമിക രോഗവിദഗ്ധൻ) ഡോ. രമൺ ഗംഗാഖേദ്കർ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) യുടെ വിദഗ്ധ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ്-19ന് കാരണമായ സാർസ് കോവ്-2 ഉൾപ്പെടെയുള്ള വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി ഡബ്ല്യു.എച്ച്.ഒ നിയോഗിച്ച 26 അംഗ വിദഗ്ധ ശാസ്ത്രസംഘത്തിെൻറ പാനലിലേക്കാണ് തെരഞ്ഞെടുത്തത്.
എപിഡമിയോളജി, ആനിമൽ ഹെൽത്ത്, ഇക്കോളജി, ക്ലിനിക്കൽ മെഡിസിൻ, വൈറോളി തുടങ്ങി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 700ലേറെ അപേക്ഷകരിൽനിന്നാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) എപിഡമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് മുൻ മേധാവിയാണ് ഇദ്ദേഹം.
എയ്ഡ്സിനു കാരണമായ എച്ച്.ഐ.വിയെക്കുറിച്ചുള്ള പഠനത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട് ഇദ്ദേഹം. പുണെയിലെ നാഷനൽ എയ്ഡ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടർ ഇൻ ചാർജ് ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.