Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽ വെടിവെപ്പ്; ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കാനഡയിൽ വെടിവെപ്പ്; ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു
cancel

ഓട്ടോവ: കാനഡയിലെ കാൽഗറിയിൽ ആഗസ്റ്റ് 30-നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഇന്നലെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശിയായ 25 വയസ്സുകാരൻ ഹർജസ് അഹ്‌ലുവാലിയ ആണ് കൊല്ലപ്പെട്ടത്.

ഇരയെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

വടക്കുകിഴക്കൻ കാൽഗറിയിലെ കോർണർസ്റ്റോൺ ബൊളിവാർഡിന്റെ 1100 ബ്ലോക്കിലാണ് അഹ്‌ലുവാലിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian-origin man killed in shooting in Canada
Next Story