നോട്ടിങ്ഹാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ കായിക താരവും
text_fieldsലണ്ടൻ: ചൊവ്വാഴ്ച പുലർച്ചെ മധ്യ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ കുത്തേറ്റ് മരിച്ച മൂന്നുപേരിൽ ഒരാൾ ഇന്ത്യൻ വംശജയായ കൗമാരക്കാരിയായ കായിക താരവും. ഇംഗ്ലണ്ടിന്റെ അണ്ടർ 18 ഹോക്കി ടീം അംഗവും ക്രിക്കറ്റ് കളിക്കാരിയുമായ ഗ്രേസ് ഒമല്ലേ കുമാറാണ് (19) കൊല്ലപ്പെട്ടത്. ഗ്രേസിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ക്രിക്കറ്റ് കളിക്കാരിയുമായ ബർണബി വെബ്ബറും (19) കുത്തേറ്റ് മരിച്ചു. പ്രതിയായ 31കാരൻ നോട്ടിങ്ഹാം ഷെയർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
രണ്ടു പെൺകുട്ടികളെ കുത്തിപരിക്കേല്പിച്ച ആക്രമി പിന്നീട് 50 വയസ്സുകാരനെ ഗുരുതര പരിക്കേല്പിച്ച ശേഷം ഇയാളുടെ വാൻ തട്ടിയെടുത്ത് റോഡരികിലുള്ള മൂന്ന് പേർക്ക് മേൽ ഓടിച്ചു കയറ്റുകയായിരുന്നു. വാനിടിച്ച് പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് ഭീകരവിരുദ്ധ വിഭാഗത്തിനൊപ്പം തുറന്ന മനസ്സോടെയാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് നോട്ടിങ്ഹാം ഷെയർ പൊലീസ് ചീഫ് കോൺസ്റ്റബിൾ കെയ്റ്റ് മെയ്നൽ പറഞ്ഞു. ഗ്രേസ് കുമാറിന്റെ മരണത്തിൽ ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ, എസ്സെക്സിലെ വുഡ്ഫോർഡ് വെൽസ് ക്രിക്കറ്റ് ക്ലബ് എന്നിവർ അനുശോചിച്ചു.
2009ൽ ലണ്ടനിൽ ആക്രമിയുടെ കുത്തേറ്റ കൗമാരക്കാരെ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിച്ച് ‘ഹീറോ’ ആയ ഡോ. സൻജോയ് കുമാറിന്റെ മകളാണ് ഗ്രേസ് കുമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.