ഇന്തോനേഷ്യയിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് ജനക്കൂട്ടം തീയിട്ടു
text_fieldsഇന്തോനേഷ്യൻ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ചിത്രം: റോയിട്ടേഴ്സ്
ജകാർത്ത: ഇന്തോനേഷ്യയിൽ നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ് നൽകുന്നതിനെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.
ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങൾക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജകാർത്തയിൽ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജകാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.