Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

60 ദിവസത്തെ വെടിനിർത്തൽ; ഹുർമുസ് കടലിടുക്ക് തുറക്കാം, യു.എസിന് മുന്നിൽ ഇറാന്റെ ‘റോഡ്മാപ്പ്’

text_fields
bookmark_border
60 ദിവസത്തെ വെടിനിർത്തൽ; ഹുർമുസ് കടലിടുക്ക് തുറക്കാം, യു.എസിന് മുന്നിൽ ഇറാന്റെ ‘റോഡ്മാപ്പ്’
cancel

തെഹ്റാൻ: പശ്ചിമേഷ്യയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇറാൻ യുദ്ധത്തിന് വിരാമമിടുന്നതിനായി അമേരിക്കക്ക് മുമ്പിൽ ഇറാൻ സുപ്രധാന നിർദേശം സമർപ്പിച്ചതായി റിപ്പോർട്ട്. അറബ് രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ നിർത്തുക, പരമാവധി 60 ദിവസത്തേക്ക് മേഖലാതല വെടിനിർത്തൽ നടപ്പാക്കുക, ഹുർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി വീണ്ടും തുറക്കുക, വിശാലമായ സമാധാന ചർച്ചകൾക്കായി സമയക്രമം നിശ്ചയിക്കുക എന്നിവയാണ് ‘റോഡ്മാപ്പി’ലെ പ്രധാന കാര്യങ്ങളെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് ചർച്ചകൾ സജീവമായതിനിടെയാണ് പുതിയ നിർദേശം പുറത്തുവന്നത്. ഇറാന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഹുർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ വീണ്ടും തുറക്കാൻ കഴിയുമെന്ന് ഇറാൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂയോർക്കിൽ നടന്ന നയതന്ത്ര നീക്കങ്ങൾക്കിടെ ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇറാൻ സുപ്രധാന നിർദേശം സമർപ്പിച്ചിരിക്കുന്നത്. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കരാറിൽ ഉൾപ്പെടണമെന്നാണ് തെഹ്‌റാന്റെ നിലപാട്.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നയതന്ത്രത്തിനുള്ള വാതിൽ തുറന്നുകിടക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും അമേരിക്ക നിലനിർത്തുന്നുണ്ട്.

മേഖലയിലെ ആക്രമണങ്ങൾ അറേബ്യൻ ഉപദ്വീപിന് ചുറ്റുമുള്ള കപ്പൽ ഗതാഗതത്തെയും അടിസ്ഥാന സൗകര്യങ്ങളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതഗതത്തിന് സുരക്ഷ ഉറപ്പാക്കാനും സംഘർഷം കുറക്കാനും ഖത്തർ, പാകിസ്താൻ എന്നിവയടക്കമുള്ള രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

ന്യൂയോർക്കിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും മിഡിൽ ഈസ്റ്റ് സംബന്ധിച്ച യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നടന്ന ചർച്ചകൾ ഗുണകരമായിരുന്നുവെന്നും കരാറിലേക്കുള്ള നീക്കത്തിന് സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ ട്രംപ് കൂടുതൽ സൈനിക നടപടി സ്വീകരിക്കണോ കരാറിലെത്താൻ ശ്രമിക്കണോ എന്നതിൽ തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളതെന്ന ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.

ന്യൂയോർക്കിൽ അവസാനിച്ച ചർച്ചകൾ പുതിയൊരു ചർച്ചാ ഘട്ടത്തിലേക്ക് നീങ്ങുമോയെന്നും വെടിനിർത്തൽ, ഹുർമുസ് കടലിടുക്ക്, ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ ആവശ്യങ്ങളുടെ ക്രമത്തിൽ വിട്ടുവീഴ്ചക്ക് തയാറാകുമോയെന്നുമാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran presents 'roadmap' that includes 60-day regionwide ceasefire: report
Next Story