Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്ക-ഇസ്രായേൽ ആക്രമണം; പരിസ്ഥിതി നാശം 'കോപ്' ഉച്ചകോടിയിൽ ഉന്നയിക്കുമെന്ന് ഇറാൻ

text_fields
bookmark_border
അമേരിക്ക-ഇസ്രായേൽ ആക്രമണം; പരിസ്ഥിതി നാശം കോപ് ഉച്ചകോടിയിൽ ഉന്നയിക്കുമെന്ന് ഇറാൻ
cancel

തെഹ്‌റാൻ: യുദ്ധത്തിനിടെ ഇറാനിലും പശ്ചിമേഷ്യയിലും ഉണ്ടായ കനത്ത പരിസ്ഥിതി നാശം ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഇറാൻ. തുർക്കിയയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ (COP31) അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ഇറാൻ ഇക്കാര്യം ഉന്നയിക്കും. ഇരുരാജ്യങ്ങളുടെയും ആക്രമണങ്ങൾ പ്രകൃതിക്ക് വരുത്തിയ വലിയ ആഘാതം സമ്മേളനത്തിൽ ചർച്ചയാക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

ഉച്ചകോടിയിൽ പങ്കെടുക്കാൻ നവംബർ 11-ന് തുർക്കിയയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തെഹ്‌റാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം വിതയ്ക്കുന്ന ദുരിതങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താനുള്ള മികച്ച വേദിയാണ് ഐക്യരാഷ്ട്രസഭയുടെ ഈ സമ്മേളനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. പരിസ്ഥിതി നാശത്തിന് പുറമെ, മേഖലയിലെ മറ്റ് പ്രധാന പ്രശ്നങ്ങളും വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സന്ദർശനത്തിനിടെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉൾപ്പെടെ പത്തിലധികം രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പം ഉന്നത ഉദ്യോ​ഗസ്ഥരുമായും പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തും. ഇറാനും തുർക്കിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പ്രാദേശിക സുരക്ഷയും സാമ്പത്തിക സഹകരണവും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.

തുർക്കിയയിലെ അന്റാലിയയിൽ നവംബർ 9-ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി 20 വരെ നീണ്ടുനിൽക്കും. ഏകദേശം 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനുള്ള വഴികളാണ് പ്രധാന ചർച്ചാവിഷയമെങ്കിലും, യുദ്ധങ്ങൾ എങ്ങനെ പരിസ്ഥിതിയെ തകർക്കുന്നു എന്ന ഇറാന്റെ നിലപാട് ഉച്ചകോടിയിൽ വലിയ ശ്രദ്ധ നേടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran to Raise Environmental Damage from US-Israel Attacks at COP31
Next Story