വലിയ ഉപ്പുതടാകം ഇല്ലാതാകുകയാണോ?
text_fieldsയു.എസിലെ ഗ്രേറ്റ് സാൾട്ട് ലേക്
ന്യൂയോർക്: അമേരിക്കയിലെ ഉറ്റയിലെ ഗ്രേറ്റ് സാൾട്ട് ലേക് (വലിയ ഉപ്പുതടാകം) അഞ്ചുവർഷത്തിനപ്പുറം ഉണ്ടാകില്ലെന്ന് ആശങ്ക പങ്കുവെച്ച് പരിസ്ഥിതി പ്രവർത്തകർ. 1987ൽ 3300 ചതുരശ്ര മൈൽ ഉണ്ടായിരുന്ന തടാകം 2022 ജൂലൈയിലെ കണക്കനുസരിച്ച് 950 ചതുരശ്ര മൈൽ ആയി ചുരുങ്ങി.
രണ്ടു വർഷം കൊണ്ട് 73 ശതമാനം വെള്ളം കുറഞ്ഞതോടെ ശരാശരി ജലനിരപ്പിന്റെ 19 അടി താഴ്ചയിലേക്ക് കുറഞ്ഞു. ജോർഡൻ, ബിയർ, വെബർ നദികളിൽനിന്നാണ് തടാകത്തിലേക്ക് വെള്ളമെത്തുന്നത്. ആഗോളതാപനവും വരൾച്ചയുമാണ് തടാകത്തിന് ചരമക്കുറിപ്പ് എഴുതുന്നത്.
യു.എസിലെ ചാവുകടൽ എന്നറിയപ്പെടുന്ന തടാകം മേഖലയുടെ പരിസ്ഥിതി ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. തടാകം ഇല്ലാതായാൽ പൊതുജനാരോഗ്യം, പരിസ്ഥിതി, സാമ്പത്തിക വ്യവസ്ഥ എന്നിവക്ക് കനത്ത പരിക്ക് സംഭവിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. സംരക്ഷണത്തിന് നിയമനിർമാണവും ഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലും വേണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.