ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയവും തകർത്ത് ഇസ്രായേൽ; രണ്ടുമരണം, ആറുപേർക്ക് പരിക്ക്
text_fieldsഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലി, ഹോളി ഫാമിലി ചർച്ച്
ഗസ്സ: ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ഇസ്രായേൽ ബോംബിട്ട് തകർത്തു. രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ഫലസ്തീനിലെ സ്ഥിതി അന്തരിച്ച പോപ് ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലിയുടെ കാലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപിച്ചു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ചർച്ച് തകർക്കപ്പെട്ടതിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഗസ്സയിൽ ആയിരത്തോളം ക്രൈസ്തവരുണ്ട്.
ഫലസ്തീനിലെ മുസ്ലിംകളുമായി ഉഷ്മള ബന്ധം പുലർത്തുന്നവരുമാണ് അവർ. 24 മണിക്കൂറിനിടെ 29 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിൽ ആകെ കൊല്ലപ്പെട്ട ഫലസ്തീനികൾ 58,573 ആയി. 1,39,607 പേർക്ക് പരിക്കേറ്റു. ഖത്തറിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ ചെറുത്തുനിൽപിൽ ഇസ്രായേൽ സൈനികർ കൊല്ലപ്പെടുന്ന വാർത്തകളും വരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.