30 ഫലസ്തീനികളുടെ മൃതദേഹം കൂടി ഇസ്രായേൽ കൈമാറി
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘനത്തിനിടെ, 30 ഫലസ്തീനികളുടെ കൂടി മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറി. വ്യാഴാഴ്ച, രണ്ട് ഇസ്രായേൽ തടവുകാരുടെ മൃതദേഹം ഹമാസ് കൈമാറിയതിനു പിന്നാലെയാണിത്. ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിൽ വെള്ളിയാഴ്ചയും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
വെടിനിർത്തൽ ലംഘനം തുടരുന്ന പശ്ചാത്തലത്തിൽ യു.എൻ സഹായത്തോടെയുള്ള ഗസ്സയിലെ പുനരധിവാസ പ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കുകയാണ്. ഗസ്സയിലേക്കുള്ള സഹായവസ്തുക്കളുടെ വിതരണം ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. മേഖലയിലെ 36 ആശുപത്രികളിൽ 14 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു വർഷത്തിനിടെ, ഗസ്സയിൽ 1700 ആരോഗ്യ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

