24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് 140പേർ
text_fieldsഗസ്സ: ഗസ്സക്കുമേലുള്ള ഇസ്രായേൽ ആക്രമണവും തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 140 പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചത്തെ ആക്രമണങ്ങളിൽ 40 പേരുടെ ജീവൻ പൊലിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുകൾക്കു നേരെയും വ്യോമാക്രമണമുണ്ടായി. അതിൽ, 21 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിലെ ക്യാമ്പിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
മധ്യ ഗസ്സയിലെ സലാഹുദ്ദീൻ റോഡിൽ ഐക്യരാഷ്ട്രസഭയുടെ സഹായ ട്രക്കുകൾക്കായി കാത്തിരുന്ന ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർകൂടി കൊല്ലപ്പെട്ടു.
ഭക്ഷണത്തിനായി കാത്തുനിന്നവരുടെ മരണങ്ങൾ പരിശോധിച്ചുവരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. മറ്റ് ആക്രമണങ്ങൾ ഹമാസിന്റെ സൈനിക ശേഷി തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും സേന അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.