ഹമാസ് സായുധ വിഭാഗം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് ഇസ്രായേൽ; ഹമാസ് സ്ഥിരീകരിച്ചില്ല
text_fieldsതെൽഅവീവ്: ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഗസ്സ സിറ്റിയിലെ രിമാലിൽ അപ്പാർട്മെന്റിൽ നടത്തിയ ബോംബിങ്ങിലാണ് കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം. വാർത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായി ഖസ്സാമിന്റെ വാർത്തകൾ മുഖംമറച്ച് വിഡിയോ വഴി പുറത്തുവിട്ടിരുന്നത് അബൂ ഉബൈദയെന്ന പേരിലാണ്.
ഹുദൈഫ സാമിർ അബ്ദുല്ല അൽകഹ്ലൂത്ത് ആണ് ശരിയായ പേര് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഇതിൽ അബൂ ഉബൈദയും ഉണ്ടായിരുന്നതായുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
മുഹമ്മദ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
ഗസ്സ സിറ്റി: യഹ്യ സിൻവാറിന്റെ സഹോദരനും ഫലസ്തീൻ പോരാളിയുമായ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുഹമ്മദ് സിൻവാർ. ‘രക്തസാക്ഷികൾ’ എന്ന് വിശേഷിപ്പിച്ച് ഇസ്മാഈൽ ഹനിയ്യ, യഹ്യ സിൻവാർ, മുഹമ്മദ് ദൈഫ് അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളോടൊപ്പം മുഹമ്മദ് സിൻവാറിന്റെയും ചിത്രം ഹമാസ് പുറത്തുവിട്ടു.
യഹ്യ സിൻവാറിന്റെ മരണശേഷം മുഹമ്മദ് സിൻവാറിനായിരുന്നു ഹമാസിന്റെ ചുമതല. 2021 മേയിൽ മുഹമ്മദ് സിൻവാറിനെ വധിക്കാൻ ഇസ്രായേൽ ആറുതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. സിൻവാർ മരിച്ചെന്ന് 2014ൽ വാർത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് വിവരം തെറ്റാണെന്ന് കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.