24 മണിക്കൂറിൽ ഗസ്സയിൽ 59 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: 20ാം മാസത്തിലേക്ക് കടക്കുന്ന ഗസ്സ അധിനിവേശം കൂടുതൽ തീവ്രമാക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതിനിടെ 24 മണിക്കൂറിൽ കുരുതിക്കിരയായത് 59 പേർ. ദെയ്ർ അൽബലഹിൽ നൂറുകണക്കിന് പേർ കഴിഞ്ഞ അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ ഒമ്പത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേരുടെ മരണം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിൽ സമാന ആക്രമണത്തിൽ 16 പേരും കൊല്ലപ്പെട്ടു.
ഗസ്സ പിടിച്ചടക്കി നിയന്ത്രണം സമ്പൂർണമാക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വൻ ആക്രമണം. പദ്ധതി നടപ്പാക്കാനായി ആയിരക്കണക്കിന് റിസർവ് സൈനികരെ ഇസ്രായേൽ സേവനത്തിന് തിരിച്ചുവിളിച്ചിട്ടുണ്ട്.
നിലവിൽ ഗസ്സയുടെ 50 ശതമാനം ഭൂമിയും ഇസ്രായേൽ നിയന്ത്രണത്തിലാണ്. അതിനിടെ, ഹമാസ് കസ്റ്റഡിയിലുള്ള 59 ഇസ്രായേലി ബന്ദികളിൽ 21 പേർ മാത്രമാണ് ജീവനോടെയുള്ളതെന്ന വാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് അംഗം ഖാലിദ് അഹ്മദ് അൽഅഹ്മദ് കൊല്ലപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.