വിചാരണ ബഹിഷ്കരിച്ച് ഇസ്താംബൂൾ മേയർ
text_fieldsഇക്രം ഇമാം ഒഗ്ലു
ഇസ്താംബൂൾ: അഴിമതിക്കേസ് വിചാരണ ബഹിഷ്കരിച്ച്, ജയിലിൽ കഴിയുന്ന ഇസ്താംബൂൾ മേയർ ഇക്രം ഇമാം ഒഗ്ലുവും അഭിഭാഷകരും. അവസാന നിമിഷം വിചാരണ കേന്ദ്രം മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണം. സെൻട്രൽ ഇസ്താംബൂളിലെ കാഗ്ലയൻ കോടതിയിൽ നിന്ന് സിലിവ്രി ജയിലിലേക്കാണ് വിചാരണ മാറ്റിയത്.
നിയമവിരുദ്ധമായ നടപടികളിലൂടെ വിചാരണ കേന്ദ്രം മാറ്റിയതിനാൽ ഒഗ്ലുവിന് ഹാജരാകാൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി അറിയിച്ചു. വാദം കേൾക്കൽ ക്രമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച ഒഗ്ലു, വിചാരണയുടെ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
അത്തരമൊരു പ്രക്രിയയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വിചാരണയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം ജയിലിൽനിന്ന് തയാറാക്കിയ പോസ്റ്റിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടാൽ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന്റെ ശക്തനായ എതിരാളിയായ ഒഗ്ലുവിന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.