ഇറ്റലിയിൽ കോവിഡിന്‍റെ തിരിച്ചുവരവോ? മാസങ്ങൾക്ക് ശേഷം പ്രതിദിന രോഗികൾ ആയിരത്തിലേറെ
text_fieldsImage Courtesy: Daily News Egypt
റോം: കോവിഡ് ഏറ്റവും നാശം വിതച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇറ്റലി. ചൈനക്ക് പുറത്തേക്ക് കോവിഡ് വ്യാപിച്ചപ്പോൾ ഏറ്റവും ആദ്യം ബാധിച്ചത് ഇറ്റലിയെ ആയിരുന്നു. ആയിരങ്ങളാണ് ഇറ്റലിയിൽ മരിച്ചുവീണത്. ഇറ്റലിക്ക് പിന്നാലെ നിരവധി യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്‍റെ പിടിയിലായി. പതുക്കെ പതുക്കെ കോവിഡിന്‍റെ പിടിയിൽ നിന്ന് മോചിതമാവുകയായിരുന്നു ഇറ്റലി.
എന്നാലിതാ, കോവിഡിന്‍റെ രണ്ടാം വരവെന്നോണം രോഗികളുടെ എണ്ണം വർധിക്കുകയാണ് ഇറ്റലിയിൽ. ശനിയാഴ്ച 1071 കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 947 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
മേയ് 12ന് ശേഷം ആദ്യമായാണ് ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. മേയ് 12ന് 1402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച മൂന്ന് കോവിഡ് രോഗികൾ മരിക്കുകയും ചെയ്തു. 243 പേർ രോഗമുക്തി നേടുകയുമുണ്ടായി.
258,136 പേർക്കാണ് ഇറ്റലിയിൽ ആകെ കോവിഡ് ബാധിച്ചത്. 35,430 പേർ മരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.