3.7 കിലോമീറ്റർ തൂക്കുപാലവുമായി ഇറ്റലി
text_fieldsലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം
റോം: സിസിലിയുമായി ബന്ധിപ്പിച്ച് നിർമിക്കാൻ പദ്ധതിയിട്ട ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന് അനുമതി നൽകി ഇറ്റലി. 3.7 കിലോമീറ്റർ നീളത്തിൽ നടുവിൽ ഒറ്റത്തൂൺ മാത്രമായാണ് പാലം ഒരുങ്ങുക.
തുർക്കിയയിലെ കനാക്കലെ പാലത്തിന്റെ പേരിലെ റെക്കോഡാകും ഇത് തിരുത്തുക. ശതകോടികൾ ചെലവിട്ട് 2032ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
47 ലക്ഷം ജനസംഖ്യയുള്ള സിസിലിയിൽനിന്ന് ഇറ്റലിയിലെ കലാബ്രിയ മേഖലയിലേക്ക് മൂന്നുവരി പാതയായാകും പാലം നിർമിക്കുക. അഗ്നിപർവത മേഖലയിൽ സുരക്ഷാ ആശങ്കയിലുള്ള പാലത്തിനെതിരെ പരിസ്ഥിതി വാദികൾ രംഗത്തുണ്ടെങ്കിലും അഗ്നിപർവത സ്ഫോടനങ്ങളെയും ചെറുക്കാൻ ഇതിനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിൽ 20 മിനിറ്റെടുത്ത് ബോട്ടിലാണ് ഇരുകരകൾക്കിടയിൽ യാത്ര. 1960കൾ മുതൽ ഇതേ പദ്ധതി ആലോചനയിലുണ്ടെങ്കിലും പ്രായോഗിക പ്രശ്നങ്ങളിൽ കുരുങ്ങി നീളുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.