ജപ്പാന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ
text_fieldsടോക്യോ: കാലാവസ്ഥാ വ്യതിയാന നിരീക്ഷണ ഉപഗ്രഹം ജപ്പാൻ വിജയകരമായി വിക്ഷേപിച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഗോസാറ്റ് ജി.ഡബ്ല്യു ഉപഗ്രഹം വഹിച്ചുള്ള എച്ച്2എ റോക്കറ്റ് പറന്നുയർന്നത്. 16 മിനിറ്റിനുശേഷം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. 2001 മുതൽ ഉപഗ്രഹങ്ങളും പേടകങ്ങളും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ജപ്പാന്റെ പ്രധാന റോക്കറ്റായ എച്ച്2എയുടെ അമ്പതാമത്തെയും അവസാനത്തെയും പറക്കലായിരുന്നു ഞായറാഴ്ചത്തെ വിക്ഷേപണം.
റോക്കറ്റിന്റെ വൈദ്യുത സംവിധാനങ്ങളുടെ തകരാറുകൾ കാരണം നിരവധി ദിവസത്തെ കാലതാമസത്തിനു ശേഷമാണ് ഉപഗ്രഹവിക്ഷേപണം നടന്നത്. ദൗത്യം പൂർത്തിയാക്കിയതോടെ ഇനി എച്ച്3 വിക്ഷേപണ സേവനമാണ് ജപ്പാൻ ആശ്രയിക്കുകയെന്ന് മിത് സുബിഷി ഹെവി ഇൻഡസ്ട്രീസിലെ ബഹിരാകാശ സംവിധാന വിഭാഗത്തിന്റെ സീനിയർ ജനറൽ മാനേജർ ഇവാവോ ഇഗരാഷി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.