ബലൂചിസ്താനിൽ മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്നു
text_fieldsകറാച്ചി: പാകിസ്താന്റെ ബലൂചിസ്താൻ പ്രവിശ്യയിൽ മാധ്യമ പ്രവർത്തകൻ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഖ്വറ്റ ആസ്ഥാനമായ ഡെയ്ലി ഇൻതിഖാബ് പത്രത്തിന്റെ ജീവനക്കാരനായ അബ്ദുൽ ലതീഫ് ബലൂചാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദാനിയൽ കക്കർ പറഞ്ഞു. അജ്ഞാതരായ തോക്കുധാരികൾ ബലൂചിന്റെ വീട്ടിൽ കയറി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും എതിർത്തപ്പോൾ വെടിവെച്ച് കൊല്ലുകയുമായിരുന്നു.
സംഭവശേഷം മുങ്ങിയ ഭീകരർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും കക്കർ വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ബലൂചിന്റെ മകനെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ബലൂചിന്റെ കൊലപാതകത്തെ പാകിസ്താൻ ഫെഡറൽ യൂനിയൻ ഓഫ് ജേണലിസ്റ്റ്സ് അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.