കറാച്ചി ഭീകരാക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
text_fieldsപെഷാവർ: കറാച്ചിയിൽ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. വടക്കൻ വസീറിസ്താൻ സ്വദേശി സല നൂർ, ലക്കി മർവത് സ്വദേശി കിഫായതുല്ല എന്നീ പാക് താലിബാൻ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അഡീഷനൽ ഐ.ജി ഓഫിസ് കൂടി ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു. ഇവരുടെ വീടുകളിലെത്തിയ പൊലീസ് ബന്ധുക്കളെ ചോദ്യംചെയ്തു. കിഫായത്തുല്ല അഞ്ചുമാസം മുമ്പ് വീടുവിട്ടതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പലവട്ടം അഫ്ഗാനിസ്താൻ സന്ദർശിച്ചിട്ടുള്ള ഇയാൾക്ക് താലിബാനിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് താലിബാൻ ശക്തിപ്രദേശങ്ങളിലെ സുരക്ഷാ പഴുതടക്കുന്നതിന് സെക്യൂരിറ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.