കൂടുതൽ തീവ്ര വലതുപക്ഷത്തേക്ക് യൂറോപ്; പോളണ്ടിൽ കരോൾ നവ്റോക്കി പ്രസിഡന്റ്
text_fieldsവാഴ്സോ: യൂറോപ്പിലെ തീവ്ര വലതുപക്ഷത്തിന് കൂടുതൽ ഊർജം നൽകി പോളണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥി കരോൾ നവ്റോക്കിക്ക് ജയം. പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ പരിഷ്കരണ, യൂറോപ്യൻ യൂനിയൻ അനുകൂല നിലപാടുകൾക്കെതിരെ കടുത്ത എതിർപ്പുയർത്തിയ ചരിത്രകാരനും മുൻ അമച്വർ ബോക്സറുമായ നവ്റോക്കിയാണ് 50.89 ശതമാനം വോട്ടുമായി ജയിച്ചുകയറിയത്.
ഒരു പോയന്റിലേറെ അധികം നേടി ട്രസസ്കോവ്സ്കി ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എതിരാളിയായ റഫാൽ ട്രസസ്കോവ്സ്കി 49.11 ശതമാനം വോട്ടുനേടി. ലോ ആൻഡ് ജസ്റ്റിസ് പാർട്ടി പിന്തുണയോടെ മത്സരിച്ച നവ്റോക്കിയെ അനുമോദിച്ച് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, ഫ്രഞ്ച് നാഷനൽ റാലി നേതാവ് മാരിൻ ലി പെൻ എന്നിവർ രംഗത്തെത്തി.
രാജ്യത്ത് പ്രസിഡന്റിന് അധികാരം നാമമാത്രമാണെങ്കിലും പുതിയ നിയമങ്ങളെ വീറ്റോ ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കാനാകും. അതോടെ, 2027ലെ തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രിക്ക് പുതിയ നിയമങ്ങൾ പാസാക്കിയെടുക്കൽ ദുഷ്കരമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.