Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എത്രയും പെട്ടെന്ന്...

‘എത്രയും പെട്ടെന്ന് ഇറാൻ വിടുക’- ആണവ ചർച്ചക്കിടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്

text_fields
bookmark_border
nuclear talks
cancel
Listen to this Article

തെഹ്റാൻ: ഇറാനുമായി ആണവച്ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു.എസ് എംബസി. അതുകൊണ്ട് ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടണമെന്നാണ് എംബസിയുടെ നിർദേശം.

ഇറാനിലെ പ്രതിഷേധങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടൽ, വിമാന സർവീസ് റദ്ദാക്കൽ എന്നിവയും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇ​റാ​നുമായുള്ള ക​രാ​ർ യാഥാർഥ്യമായി​ല്ലെ​ങ്കി​ൽ ‘അ​നി​ഷ്ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ’ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വ്യക്തമാക്കിയിരുന്നു.

ഇറാനിൽ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് അർമേനിയ, തുർക്കി എന്നീ രാജ്യങ്ങൾ വഴി കരമാർഗ്ഗം ഇറാൻ വിടാനാണ് എംബസിയുടെ നിർദേശം. ഇതിനായി അർമേനിയൻ അതിർത്തിയായ അഗാരക്, നോർദുസ്, തുർക്കി അതിർത്തികളായ ഗുർബുലാക്, കപ്പിക്കോയ്, എസെൻഡെറെ എന്നിവ തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇറാൻ-അമേരിക്കൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ഒമാനിൽ നടക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്തതിനാൽ സ്വിസ് എംബസി വഴിയാണ് അമേരിക്കയുടെ നീക്കങ്ങൾ. നിലവിൽ രാജ്യത്ത് തുടരുന്നവർ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യമായ ഭക്ഷണവും മരുന്നും കരുതി സുരക്ഷിത സ്ഥലങ്ങളിൽ കഴിയാനും നിർദേശമുണ്ട്.

മേ​ഖ​ല​യി​ൽ യു​ദ്ധ​ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നും യു.​എ​സും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ണ​വച്ച​ർ​ച്ച​ നി​ർ​ണാ​യ​ക​മാണ്. അ​റ​ബി​ക്ക​ട​ലി​ൽ യു.​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ന് സ​മീ​പം ഇ​റാ​നി​യ​ൻ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​കാ​ല സംഭവങ്ങൾ സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranWorld Newsnuclear talksOman
News Summary - 'Leave Iran as soon as possible' - US warns citizens amid nuclear talks
Next Story