Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനെ തുടച്ചുനീക്കണോ അതോ കരാറിലെത്തണോ? ഉടൻ തീരുമാനമെന്ന് യു.എന്നിൽ ട്രംപ്; ഇറാൻ പ്രതിനിധികൾ ഇറങ്ങിപോയി

text_fields
bookmark_border
ഇറാനെ തുടച്ചുനീക്കണോ അതോ കരാറിലെത്തണോ? ഉടൻ തീരുമാനമെന്ന് യു.എന്നിൽ ട്രംപ്; ഇറാൻ പ്രതിനിധികൾ ഇറങ്ങിപോയി
cancel

ന്യൂയോർക്ക്: ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ സമ്പൂർണമായി തുടച്ചുനീക്കണോ എന്നതു സംബന്ധിച്ച് ഒരു വലിയ തീരുമാനം കൈക്കൊള്ളേണ്ട നിർണായക ഘട്ടത്തിലാണ് താനെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

‘ഇറാനെ പുനർനിർമിക്കാനും മുമ്പത്തേക്കാളും വളരെ മികച്ച ഒരു രാജ്യമാക്കി മാറ്റാനും -ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള ഒരു കരാറിൽ ഏർപ്പെടണോ? അതോ ഈ ഇസ്ലാമിക റിപ്പബ്ലിക്കിനെ വേഗത്തിൽ തുടച്ചുനീക്കണോ’ -ട്രംപ് ചോദിച്ചു. മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നവംബർ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. അതിനു തയാറാകാതിരിക്കാൻ ഇറാന് കഴിയില്ല. ഇറാൻ യുദ്ധം ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന രാഷ്ട്രീയ ആശങ്ക തനിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രസംഗത്തിനിടെ യു.എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽനിന്ന് ഇറങ്ങിപോയി. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ഐക്യരാഷ്ട്രസഭയുടെ യോഗത്തിനായി ന്യൂയോർക്കിൽ ഉണ്ടായിരുന്നുവെങ്കിലും ട്രംപിന്റെ പ്രസംഗത്തിൽ പങ്കെടുത്തില്ല.

ഇറാനുമായുള്ള ഒരു കരാറിന് എല്ലാ അവസരങ്ങളും നൽകിയ ശേഷമാണ് താൻ ആക്രമണം നടത്തിയതെന്നും ട്രംപ് ന്യായീകരിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണങ്ങളെ അപലചിച്ച് പ്രമേയം പാസാക്കിയ യു.എൻ രക്ഷാസമിതിക്ക് ട്രംപ് നന്ദി പറഞ്ഞു. യു.എസിന്റെ ആയുധശേഖരം കുറവാണെന്ന റിപ്പോർട്ടുകളും തള്ളിക്കളഞ്ഞു. രാജ്യദ്രോഹികളും ഭീരുക്കളുമാണ് ഇക്കാര്യം പറയുന്നത്. അത് സത്യമല്ല. ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആയുധങ്ങളുണ്ട്, വൻതോതിൽ ആയുധങ്ങൾ നിർമിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

37 മിനിറ്റുള്ള പ്രസംഗത്തിനിടെ ക്യൂബയെ പരാജയപ്പെട്ട രാഷ്ട്രം എന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് ക്യൂബൻ പ്രതിനിധികളും ഇറങ്ങിപോയി.

യു.​എ​ന്നി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു -അ​റാ​ഗ്ചി

ന്യൂ​യോ​ർ​ക്: യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലു​ള്ള ആ​ഗോ​ള വി​ശ്വാ​സം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​ക്കി. ത​ന്റെ ടെ​ല​ഗ്രാം ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു.​എ​സും ഇ​സ്രാ​യേ​ലും ത​ങ്ങ​ൾ​ക്കെ​തി​രെ ന​യി​ച്ച യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ന്റെ ഈ ​സ​ന്ദ​ർ​ശ​ന​മെ​ന്നും, നി​ല​വി​ൽ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും അ​റാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര വേ​ദി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ലൂ​ടെ യു.​എ​സി​ന് വി​ശ്വാ​സ്യ​ത​യും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ പൊ​തു​സ​ഭ ‘വി​ശ്വാ​സം വീ​ണ്ടെ​ടു​ക്ക​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ന് കീ​ഴി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സം​ഘ​ട​ന​യി​ലു​ള്ള വി​ശ്വാ​സം പൂ​ർ​ണ​മാ​യും ചോ​ർ​ന്നു​പോ​യെ​ന്ന​തി​ന്റെ സാ​ർ​വ​ത്രി​ക​മാ​യ അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും മാ​നി​ക്കാ​തെ ചി​ല രാ​ജ്യ​ങ്ങ​ൾ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും, സ്വ​ന്തം സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് അ​വ​ർ പ്ര​തി​രോ​ധ​സൂ​ച​ക​മാ​യി സു​ര​ക്ഷ ന​ൽ​കു​ക​യാ​ണെ​ന്നും അ​റാ​ഗ്ചി ആ​രോ​പി​ച്ചു. ഇ​സ്രാ​യേ​ൽ ഏ​തു​ത​രം ക്രൂ​ര​ത​ക​ളും തു​ട​രു​മ്പോ​ൾ, മ​നു​ഷ്യ​രാ​ശി​യു​ടെ ചാ​മ്പ്യ​ന്മാ​ർ എ​ന്ന് ന​ടി​ക്കു​ന്ന പാ​ശ്ചാ​ത്യ-​യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ നി​ശ്ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Make a deal or annihilate Iran?’ Trump In his address at the UN General Assembly
Next Story