ഇറാനിൽ തടവിൽ കഴിയുന്ന നർഗിസ് മുഹമ്മദിയുടെ ആരോഗ്യനില മോശമെന്ന് ഭർത്താവ്
text_fieldsപാരിസ്: ഇറാനിൽ തടവിൽ കഴിയുന്ന സമാധാന നൊബേൽ ജേത്രി നർഗിസ് മുഹമ്മദിയുടെ ആരോഗ്യ നില മോശമായെന്ന് ഭർത്താവ് താഗി റഹ്മാനി.
രണ്ട് മാസം മുമ്പ് അവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മർദനത്തിനിരയായിരുന്നുവെന്നും ഇത് ആരോഗ്യത്തെ ബാധിച്ചുവെന്നും താഗി പാരിസിൽ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
ഫെബ്രുവരി രണ്ടുമുതൽ അവർ ജയിലിൽ നിരാഹാര സമരത്തിലാണ്. ജനുവരിയിൽ ഇറാനിൽ നടന്ന പ്രക്ഷോഭത്തിനിടെയായിരുന്നു നർഗിസിന്റെ അറസ്റ്റ്. അതിനുശേഷം ഒരിക്കൽ മാത്രമാണ് കുടുംബവുമായി അവർക്ക് ബന്ധപ്പെടാനായത്. കഴിഞ്ഞയാഴ്ച അവർക്ക് ഏഴുവർഷം തടവ് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

